കേരളം അഴിമതിയാലയമെന്ന് ആന്റണി പറഞ്ഞതെന്തിന്? തന്നെ കേരളത്തില്‍ നിന്നും ഇറക്കിവിട്ടവരെ കെട്ടു കെട്ടിക്കാന്‍ ഒരു സാമ്പിള്‍ വെടിക്കെട്ട്

കേരളം ഒരു അഴിമതി കേന്ദ്രം ആണെന്ന് എ.കെ. ആന്റണി പറഞ്ഞതിന് പിന്നിലുള്ളത് ഉറച്ച വൈരാഗ്യത്തിന്റെ പക. 2005 ല്‍ തന്നെ കേരളത്തില്‍ നിന്നും ഇറക്കിവിട്ട ഉമ്മന്‍ചാണ്ടിയുടെ നെഞ്ചകം തകര്‍ക്കുന്ന ബോംബിനാണ് ആന്റണി തിരികൊളുത്തിയത്. ചുരുക്കത്തില്‍ ഇങ്ങനെ രണ്ടുവരി പറയാന്‍ ആന്റണി പത്തുവര്‍ഷത്തോളം കാത്തിരുന്നു. യോഗാനന്തരം നേതൃമാറ്റത്തിന്റെ കാര്യം ചര്‍ച്ചചെയ്തിട്ടില്ലെന്ന് പറയുകകൂടി ചെയ്തപ്പോള്‍ പറയാന്‍ ഉദ്ദേശിച്ചതെല്ലാം ആന്റണി പറഞ്ഞു.
എ.കെ. ആന്റണി കേരളം കണ്ടിട്ടുള്ള ഏറ്റവും മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളായിരുന്നു. ആന്റണിക്കെതിരെ പ്രതിപക്ഷത്തിനുപോലും ശബ്ദിക്കാനാവില്ല. അഴിമതിക്കെതിരെ ആന്റണി സ്വീകരിച്ച നിലപാടുകള്‍ ചരിത്രത്തിലും ഇടംനേടിയിട്ടുണ്ട്. ആന്റണിയെ ഇറക്കിവിട്ടതിന് ചുക്കാന്‍ പിടിച്ചത് ഉമ്മന്‍ചാണ്ടിയാണ്.
ആര്യാടന്‍ മുഹമ്മദും പി.കെ. കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചാണ്ടിയ്ക്ക് പിന്നില്‍ അണിനിരന്നതോടെ സംഭവം വിജയം കണ്ടു. നേതാക്കള്‍ ഹൈക്കമാന്റില്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെ ആന്റണിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല.
തിരുവനന്തപുരം വിമാനത്താവളം വഴി തമിഴ്‌നാട്ടിലേക്ക് പോയ സോണിയാഗാന്ധി വിമാനത്താവളത്തിലെ വി.ഐ.പി. ലോഞ്ചിലിരുന്നാണ് എല്ലാവരും ആന്റണിക്കെതിരാണെന്ന കാര്യം അദ്ദേഹത്തോട് പറഞ്ഞത്. എന്തു ചെയ്യണമെന്ന് തീരുമാനിക്കാനും പറഞ്ഞു. താന്‍ മുഖ്യമന്ത്രി പദം ഒഴിയണം എന്നതാണ് മദാമ്മയുടെ മനസ്സിലിരുപ്പ് എന്നു മനസ്സിലാക്കിയ ആന്റണി രാജ്ഭവനില്‍ ചെന്ന് രാജിവയ്ക്കുകയായിരുന്നു.
തന്നെ ഇറക്കിവിട്ടവര്‍ നേതൃത്വം നല്‍കുന്ന ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്ന് ആന്റണിക്കറിയാം. ഉമ്മന്‍ചാണ്ടിക്കെതിരെ സമയം കിട്ടുമ്പോഴൊക്കെ പാരപണിയാറുമുണ്ട്. ഘടകകക്ഷികള്‍ ഒപ്പമുള്ളതു കൊണ്ടാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി തുടരുന്നത്. അന്ന് ഘടകകക്ഷികള്‍ ഒപ്പമില്ലാത്തതുകൊണ്ടാണ് ആന്റണി പുറത്തായത്.
ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കും പ്രകടമായ ചില വ്യത്യാസങ്ങളുണ്ട്. ആന്റണിക്ക് ജനങ്ങളുമായി കാര്യമായി ബന്ധമൊന്നുമില്ല. എന്നാല്‍ ഉമ്മന്‍ചാണ്ടി തീര്‍ത്തും ജനകീയനാണ്. അതും ഉമ്മന്‍ചാണ്ടിക്ക് കരുത്തായി മാറുന്നു. ഏതായാലും ശേഷിക്കുന്ന മാസങ്ങളില്‍ കേരളത്തില്‍ ഒന്നും സംഭവിച്ചില്ലെങ്കിലും ഉമ്മന്‍ചാണ്ടിയുടെ സമയം അടുത്തു എന്ന് ഉറപ്പിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















