ഞാന്‍ പ്രകടിപ്പിച്ചത് സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുള്ള വികാരം... വിമര്‍ശനത്തിന് മറുപടിയുമായി സതീശന്‍

കൊടിക്കുന്നില്‍ സുരേഷിനും മന്ത്രി കെ.സി. ജോസഫിനും മറുപടിയുമായി കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍ രംഗത്ത്. സംസ്ഥാന സര്‍ക്കാരിന്റെ കാര്യത്തില്‍ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുള്ള വികാരമാണ് താന്‍ പ്രകടിപ്പിച്ചത്. തന്റെ അഭിമുഖം കേള്‍ക്കാതെയാണ് കെ.സി. ജോസഫും കൊടിക്കുന്നില്‍ സുരേഷും പ്രതികരിച്ചത്. അല്ലെങ്കില്‍ അവര്‍ കേട്ടിട്ടും മറ്റെന്തോ ഉദ്ദേശത്തോടെ പ്രതികരിക്കുകയായിരുന്നുവെന്ന് സതീശന്‍ പറഞ്ഞു.
മുന്‍പ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ അട്ടിമറിക്കാന്‍ പരസ്യമായും രഹസ്യമായും നേതൃത്വം നല്‍കിയവരാണ് ഇപ്പോള്‍ തനിക്കെതിരെ പറയുന്നത്. അവര്‍ എ.കെ. ആന്റണിക്കാണു മറുപടി പറയുന്നത്. ആന്റണിക്കു നേരിട്ടു മറുപടി പറയാന്‍ കഴിയാത്തതു കൊണ്ട് തന്റെ തലയില്‍ ചാരുകയാണ്. കെപിസിസി പ്രസിഡന്റും എ.കെ. ആന്റണിയും പറഞ്ഞതിന്റെ ബാക്കി മാത്രമാണ് പറഞ്ഞത്. കൊടിക്കുന്നില്‍ സുരേഷ് പണ്ടേ ഉമ്മന്‍ ചാണ്ടി വിരുദ്ധനാണ്. താന്‍ നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ലെന്നും തന്റെ ചെലവിന്‍ ഉമ്മന്‍ചാണ്ടിയെ മാറ്റണമെന്നാണ് കൊടിക്കുന്നിലിന്റെ ഉദ്ദേശമെന്നും സതീശന്‍ തുറന്നടിച്ചു. മന്ത്രിയാകാന്‍ വേണ്ടി താന്‍ രേഖയൊന്നും തിരുത്തിയിട്ടില്ല.
തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുകയാണ്. തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത് വി.ഡി. സതീശനെ എംഎല്‍എയും ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിയും ആക്കിയ സാധാരണ പ്രവര്‍ത്തകരാണ്. അവരുടെ സാധ്യതയ്ക്കു മങ്ങലേക്കരുതെന്നു മാത്രമാണ് താന്‍ പറഞ്ഞത്. ഇങ്ങനെ പോയാല്‍ തിരിച്ചടി ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റും പറഞ്ഞതാണ്. രാജ്യത്ത് എല്ലായിടത്തും അഴിമതിക്കെതിരെ പ്രതിഷേധമാണ്. എ.കെ. ആന്റണിയുടെ പ്രസ്താവനയാണ് എല്ലാവരെയും ചൊടിപ്പിച്ചത്. ആന്റണി അങ്ങനെ പറയാനുള്ള സാഹചര്യമാണ് വിലയിരുത്തേണ്ടത്.
രണ്ടാം യുപിഎ സര്‍ക്കാരിന്റെ തകര്‍ച്ചയിലേക്കു കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ പോകാന്‍ പാടില്ല. അഴിമതിയുടെ നിഴലില്‍ നിന്നു പുറത്തു വരണമെന്നു മാത്രമാണ് താന്‍ പറഞ്ഞത്. അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണെന്നു പറയിക്കരുത്. താന്‍ അഴിമതിക്കെതിരൊയാണ് പറയുന്നത്. യുഡിഎഫ് ഏറ്റവും പരിതാപകരമായ അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















