കോട്ടയത്തെ നടുക്കിയ കൊല: കൊടുംപാതകം അന്യസംസ്ഥാനത്തൊഴിലാളികളുടെ മോഷണ ശ്രമത്തിനിടെയെന്നു പ്രാഥമിക നിഗമനം

തിരുവഞ്ചൂരിനു സമീപം ഒരു കുടുംബത്തിലെ മൂന്നുപേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മോസ്‌കോ കവലയ്ക്കു സമീപം തുരുത്തേക്കവല മൂലേപ്പറമ്പില്‍ റിട്ടയേഡ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലാലപ്പന്‍( 59), ഭാര്യ കോട്ടയം ജില്ലാ ആശുപത്രിയിലെ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് പ്രസന്ന(54), മകന്‍ പ്രവീണ്‍ ലാല്‍(30) എന്നിവരെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്.
ആസിഡ് ഒഴിച്ച ശേഷം കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹങ്ങള്‍. മോഷണശ്രമത്തിനിടെയാവാം ഇവരെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തൊട്ടടുത്തു താമസിക്കുന്ന അന്യസംസ്ഥാനത്തൊഴിലാളികളെയാണു സംശയം. ഇവരെ കാണാതായിട്ടുണ്ട്. എന്തെങ്കിലും മോഷണം പോയിട്ടുണ്ടോ എന്നു പരിശോധിച്ചുവരികയാണ്.
കോട്ടയം തിരുവഞ്ചൂര്‍ റോഡ് സൈഡിലാണ് ഇവരുടെ വീട്. വീടിനടുത്ത് ഒരേ കോമ്പൗണ്ടില്‍ െ്രെഡക്ലീനിങ് കട നടത്തിവരികയാണു പ്രവീണ്‍ ലാല്‍. പ്രവീണിന്റെ സഹോദരന്‍ കോഴിക്കോട്ടു പോയിരിക്കുകയായിരുന്നു. കോട്ടയത്തുള്ള ഒരു ആശുപത്രിയിലേക്കുള്ള തുണികള്‍ അലക്കുന്നതു പ്രവീണിന്റെ സ്ഥാപനത്തിലായിരുന്നു. തുണി കാണാത്തതിനാല്‍ ആശുപത്രിയില്‍നിന്നു പ്രവീണിനെ വിളിച്ചിട്ടും എടുക്കാതെ വന്നതോടെ സഹോദരനെ വിളിച്ചു. സഹോദരന്‍ കോഴിക്കോട്ടുനിന്നു വീട്ടിലേക്കു വിളിച്ചിട്ടും എടുക്കാതെ വന്നതോടെ അയല്‍വാസിയെ വിളിച്ചു.
അയല്‍വാസി വീട്ടിലെത്തിയപ്പോള്‍ സന്ദര്‍ശകമുറിയില്‍ ലാലപ്പന്‍ കഴുത്തിനു വെട്ടേറ്റു മരിച്ചുകിടക്കുന്നതു കണ്ടെത്തുകയായിരുന്നു.
തുടര്‍ന്നു മണര്‍കാടു പൊലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് നടത്തിയ തെരച്ചിലിലാണ് അകത്തെ മുറിയില്‍ പ്രവീണ്‍ലാലും അമ്മ പ്രസന്നയും വെട്ടേറ്റുകിടക്കുന്നതു കണ്ടത്. ഇരുവരും കമിഴ്ന്നാണു കിടന്നത്. പ്രസന്നയുടെ മുഖം രക്തത്തില്‍ മുങ്ങിയ നിലയിലാണ്. ലാലപ്പന്റെ മുഖത്ത് ആസിഡ് ഒഴിച്ചിട്ടുണ്ട്. പ്രവീണിനെ തലയ്ക്കടിച്ച ശേഷം അകത്തെ മുറിയിലേക്കു വലിച്ചിഴച്ചുകൊണ്ടു പോയ നിലയിലാണ്. മണര്‍കാട്, കോട്ടയം ഈസ്റ്റ് പൊലീസ് സ്‌റ്റേഷനുകളില്‍നിന്നു പൊലീസ് എത്തി അന്വേഷണം നടത്തിവരുന്നു. ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
കൊലപാതകം നടന്ന വീടിനു സമീപപ്രദേശത്തു പത്തു പന്ത്രണ്ടു അന്യസംസ്ഥാനത്തൊഴിലാളികള്‍ താമസിച്ചുവരുന്നുണ്ടായിരുന്നു. ഇവരില്‍ നാലുപേരൊഴികെ ബാക്കിയുള്ളവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്ഥലം വിട്ടിരുന്നു. ഇവരുടെ സംഘത്തെയാണു നാട്ടുകാര്‍ സംശയിക്കുന്നത്. നാലുപേര്‍ പ്രവീണിന്റെ െ്രെഡക്ലീനിങ് കടയില്‍ ജോലിക്കു നില്ക്കുന്നുണ്ടായിരുന്നു. ഇവരില്‍ ഒരാളുമായി ഇന്നലെ പ്രവീണ്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണോ കൊലപാതകം നടന്നതെന്നു പൊലീസ് അന്വേഷിച്ചു വരുന്നു. ഏതായാലും ഇവരെയും നാട്ടില്‍ കാണാതായിട്ടുണ്ട്. വീട്ടില്‍നിന്നു രണ്ടു മൊബൈല്‍ ഫോണുകളും കാണാതായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















