പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ രണ്ടു മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്ക്

പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചതിനെതിരെ മോട്ടോര്‍ വാഹന ഫെഡറേഷനുകളുടെ സംയുക്ത സമരസമിതി നാളെ രണ്ടു മണിക്കൂര്‍ പണിമുടക്കും. ലോക വിപണിയില്‍ വില താഴ്ന്നു നില്‍ക്കുമ്പോഴും വില വര്‍ധിപ്പിച്ച നടപടി അംഗീകരിക്കാന്‍ കഴിയില്ല.
വിലവര്‍ധന പിന്‍വലിക്കുന്നതിനൊപ്പം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വര്‍ധിപ്പിച്ച അധിക നികുതികള്‍ ഒഴിവാക്കണമെന്നും സമരസമിതി നേതാക്കള്‍ ആവശ്യപ്പെട്ടു. രാവിലെ 11 മുതലാണു പണിമുടക്ക്. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, ബിഎംഎസ്, എസ്ടിയു, യുടിയുസി തുടങ്ങിയ സംഘടനകളുടെ പിന്തുണയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















