കാര്‍ഡ് വേണ്ട ഗ്രൂപ്പ് മതി, കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിക്ക് തടയിടാന്‍ രാഹുല്‍ കൊണ്ട് വന്ന കാര്‍ഡ് സിസ്റ്റം നേതാക്കള്‍ തന്നെ തള്ളികളഞ്ഞു, എല്ലാവര്‍ക്കും പ്രിയം ചുവപ്പ് കാര്‍ഡ്

കേരളത്തിലെ കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോള്‍ തലതിരിഞ്ഞ പ്രവര്‍ത്തനങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഓരോ നേതാക്കന്മാരുടെയും പ്രവര്‍ത്തനത്തിന് മാര്‍ക്കിടാന്‍ നിന്നാല്‍ ആകെ കുഴഞ്ഞ് പോകും. പ്രവര്‍ത്തന മികവിന്റെ കാര്യത്തില്‍ ഏത് കോണ്‍ഗ്രസ് നേതാവാണ് മുമ്പില്‍ എന്നുള്ളത് കോണ്‍ഗ്രസിന് പോലും യാതൊരു പിടിയില്ല. എന്നാല്‍ ഇതിനെയെല്ലാം ലക്ഷ്യമാക്കിയാണ് രാഹുല്‍ ഗാന്ധി കേരളത്തിലെ കോണ്‍ഗ്രസില്‍ നടപ്പാക്കിയ \'യൂണിറ്റ് മാനേജ്‌മെന്റ് സിസ്റ്റം\'. പക്ഷെ, അപ്രതീക്ഷിതമായി ഈ സിസ്റ്റം നിലച്ചിരിക്കുകയാണ്. യാതൊരു ഉപയോഗവുമില്ലാത്ത രാഹുലിന്റെ പരിഷ്‌കാരം.
ഗ്രൂപ്പ് കളി അവസാനിപ്പിക്കുക, പ്രവര്‍ത്തിക്കുന്നവര്‍ക്കുമാത്രം സ്ഥാനക്കയറ്റവും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനവസരവും നല്‍കുക എന്നീ ലക്ഷ്യങ്ങളുമായാണ് രാഹുലിന്റെ കൊണ്ട് വന്ന ഈ പുതിയ പദ്ധതി നടപ്പാക്കിയത്. പക്ഷെ, കോണ്‍ഗ്രസിന് പോലും അറിയില്ല ഈ സിസ്റ്റം രാഹുല്‍ കൊണ്ട് വന്നതിന്റെ നേട്ടമെന്തെന്ന്. എന്നാല്‍, ഗ്രൂപ്പും നേതാക്കളുടെ താല്‍പര്യവുമല്ല, അടിത്തട്ടിലെ പ്രവര്‍ത്തനമാണ് ഇനി മാനദണ്ഡം എന്ന രാഹുല്‍ പദ്ധതിയെപ്പറ്റി നേതാക്കള്‍ക്ക് ഓര്‍മവന്നതു ഗ്രൂപ്പിസം ശക്തമായതോടെയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഗുജറാത്തിലും കേരളത്തിലുമാണു യൂണിറ്റ് മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കിയത്. എന്നാല്‍ രണ്ടിടത്തും ഒന്‍പതുമാസം കുഴപ്പമില്ലാതെ ഈ പദ്ധതി മുന്നോട്ട് പോയി.
പക്ഷെ, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പൂര്‍ണ പരാജയത്തോടെ എല്ലാം കുളമായി. മണ്ഡലം പ്രസിഡന്റ് മുതല്‍ കെപിസിസി ജനറല്‍ സെക്രട്ടറിമാരുടെ വരെ പ്രവര്‍ത്തനം വിലയിരുത്തുന്ന ഈ സംവിധാനം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിനു ഗുണം ചെയ്തിരുന്നു എന്നാണ് മനസിലാക്കേണ്ടത്. കെപിസിസി സെക്രട്ടറിമാരും ഡിസിസി ഭാരവാഹികളും ബൂത്തുതലത്തില്‍ എത്തി പ്രവര്‍ത്തനം നടത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു മികവു നോക്കിയിരുന്നത്. ഇതു ബൂത്തുതലത്തില്‍വരെ ഉണര്‍വുണ്ടാക്കി. ഓരോ ജില്ലയിലും കെപിസിസി ഭാരവാഹികള്‍ക്കു ചുമതല നല്‍കി. അവര്‍ എത്ര ദിവസം ആ ജില്ലകളില്‍ പ്രവര്‍ത്തിച്ചു കമ്മിറ്റികളില്‍ പങ്കെടുത്തു, മറ്റു പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയെന്ന് അവരുടെ കഴിവിനെ വിലയിരുത്തിയാണു ഗ്രേഡ് നിശ്ചയിച്ചിരുന്നത്.
ഒന്ന,രണ്ട്, മൂന്ന്് സ്ഥാനങ്ങളാണ് ഉണ്ടായിരുന്നത്. ഒന്നാം സ്ഥാനം പച്ച കാര്‍ഡും രണ്ടാ സ്ഥാനം മഞ്ഞയും മൂന്നാം സ്ഥാനം ചുവപ്പുമായിരുന്നു. എന്നാല്‍ കേരളം എത്തിപ്പെട്ടത് മൂന്നാം സ്ഥാനത്ത്. മണ്ഡലം പ്രസിഡന്റ് മുതല്‍ ഡിസിസി ഭാരവാഹികള്‍ വരെയുള്ളവരുടെ പ്രവര്‍ത്തനം വിലയിരുത്തി പച്ചയോ മഞ്ഞയോ ചുവപ്പോയെന്നു നിശ്ചയിക്കുന്നതു ഡിസിസി പ്രസിഡന്റും ജില്ലാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിയും സെക്രട്ടറിയും ഉള്‍പ്പെടുന്ന സമിതിയായിരുന്നു. ഇത് ഓരോ മാസവും കെപിസിസി പ്രസിഡന്റും എഐസിസി നിയമിച്ച ആളും അവലോകനം നടത്തി മൂന്നുമാസത്തിലൊരിക്കല്‍ നേരിട്ടു രാഹുല്‍ ഗാന്ധി വിലയിരുത്തുന്നതായിരുന്നു പദ്ധതി.
ആദ്യ മൂന്നുതവണ രാഹുല്‍ ഗാന്ധി ഇതിനായി കെപിസിസി പ്രസിഡന്റിനെയും മുഖ്യമന്ത്രിയെയും ഡല്‍ഹിയില്‍ വിളിപ്പിച്ചിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതു പച്ച കാര്‍ഡ് കൂടുതല്‍ കിട്ടുന്നവരില്‍നിന്നെന്നായിരുന്നു ധാരണ. ഇതു പ്രവര്‍ത്തനം സജീവമാക്കാനും ഗ്രൂപ്പ് വ്യത്യാസം മറക്കാനും സഹായിക്കുകയും ചെയ്തു. കേന്ദ്രത്തിലെ തോല്‍വിയോടെ യൂണിറ്റ് മാനേജ്‌മെന്റ് സംവിധാനത്തിനു ചുവപ്പു നിറത്തിലായി. പച്ച കിട്ടിയവര്‍ നിരാശരാവുകയാണ് ചെയ്തതു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















