മഅദനി ഇന്നു നാട്ടിലെത്തും

അമ്മയെ വീട്ടിലെത്തി കാണാന്‍ കോടതി അനുവാദം നല്‍കിയതിനെതുടര്‍ന്നു പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനി ഇന്ന് സ്വദേശമായ മൈനാഗപ്പള്ളിയിലെത്തും. ഉച്ചകഴിഞ്ഞ് 1.30ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന മഅദനി ജന്മനാടായ മൈനാഗപ്പള്ളിയിലേക്ക് റോഡുമാര്‍ഗമാണ് എത്തുന്നത്. ഉച്ചകഴിഞ്ഞ് മൂന്നോടെ മൈനാഗപ്പള്ളി തോട്ടുവാല്‍ വീട്ടിലെത്തും. പിന്നീടു മൈനാഗപ്പള്ളിയിലെ താമസസ്ഥലമായ അന്‍വാര്‍ശേരി യത്തീംഖാനയില്‍ എത്തും. അഞ്ചുദിവസവും ഇവിടെ മാതാപിതാക്കളോടൊപ്പം കഴിയും. അറസ്റ്റിനു ശേഷം മഅദനി കോടതിയുടെ അനുവാദത്തോടെ കേരളത്തിലെത്തുന്നത് ഇതു രണ്ടാം തവണയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















