എല്ലാം ഒത്തുതീര്‍ത്തു...കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് സുധീരന്‍, എല്ലാം സാധാരണ നിലയില്‍

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളെല്ലാം ശാന്തമായി പരിഹരിച്ചുവെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. ഇപ്പോള്‍ എല്ലാം സാധാരണ നിലയിലായി. യുഡിഎഫ് തീരുമാനങ്ങളുമായി മുന്നോട്ടു പോകും. തര്‍ക്കങ്ങള്‍ അപ്രസക്തമായെന്നും സുധീരന്‍ പറഞ്ഞു.
മേഖലാ ജാഥകള്‍ മാറ്റേണ്ടതില്ലെന്നാണ് മുന്നണിക്കുള്ളിലെ പൊതുവികാരം. ജാഥയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ഘടക കക്ഷികള്‍ക്ക് അഭിപ്രായപ്രകടനത്തിനു സ്വാതന്ത്ര്യമുണ്ട്. അന്തിമ തീരുമാനം നേതാക്കളുമായുള്ള ചര്‍ച്ചയ്ക്കു ശേഷമെടുക്കുമെന്നും സുധീരന്‍ പറഞ്ഞു.
കോണ്ഡഗ്രസിലെ പ്രസ്താവന യുദ്ധം അനവസരത്തിലായിപ്പോയെന്ന് മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി പറഞ്ഞു. എ ഗ്രൂപ്പിനു ഇതേ വിലയിരുത്തല്‍ തന്നെയാണ്. നേതൃമാറ്റമോ മന്ത്രിസഭാ പുനഃസംഘടനയോ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഐ വിഭാഗം വ്യക്തമാക്കി. കെ.സി. ജോസഫ് രമേശ് ചെന്നിത്തല കൂടിക്കാഴ്ചയിലാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ചയായത്. കൂടാതെ, കെ.സി. ജോസഫ് വി.എം. സുധീരനുമായും കൂടിക്കാഴ്ച നടത്തി.
പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇന്നു രാവിലെ മുതല്‍ തന്നെ ആരംഭിച്ചിരുന്നു. എ, ഐ ഗ്രൂപ്പ് നേതാക്കള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടത്തി. തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച് മുന്നോട്ടു പോകുന്നതിന് ചര്‍ച്ചകളില്‍ ധാരണയാകുകയും ചെയ്തു.
അഴിമതിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളാണ് കോണ്‍ഗ്രസിനെ വളരെ വലിയ പ്രതിസന്ധിയിലേക്കു തള്ളിയിട്ടത്. ബാര്‍ കോഴക്കേസില്‍ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് മന്ത്രിമാര്‍ ആരോപണവിധേയരായതോടെ പാര്‍ട്ടിയില്‍ അഴിമതി കൂടുതലാണെന്ന പ്രചരണം ശക്തമായിരുന്നു. നേതാക്കന്മാര്‍ പലതവണ ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു. എന്നാല്‍ കേരളത്തിലെത്തിയ എ.കെ. ആന്റണി തന്റെ നിലപാടു വ്യക്തമാക്കിയതോടെ പാര്‍ട്ടിയിലെ കല്ലുകടി രൂക്ഷമായി.
ഇതോടെ കോണ്‍ഗ്രസ് നേതാക്കള്‍ ഗ്രൂപ്പുവഴക്കുമായി തെരുവിലിറങ്ങിയതിനെതിരെ മുസ്‌ലിം ലീഗും രംഗത്തെത്തി. ഉത്തരവാദപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനപ്പോരു സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കു കളങ്കം വരുത്തുന്നതാണെന്നും ഈ സാഹചര്യത്തില്‍ മേഖലാ ജാഥകളെപ്പറ്റി പുനരാലോചന നടത്താന്‍ യുഡിഎഫ് ഏകോപന സമിതി അടിയന്തരയോഗം ചേരണമെന്നും അവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് യുഡിഎഫ് യോഗം നടത്താന്‍ മുഖ്യമന്ത്രി തയാറാകുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















