കണ്ടക്ടര്‍ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചു, യുവതി ബസിനുള്ളില്‍ വച്ച് ഞരമ്പ് മുറിച്ചു

കണ്ടക്ടര്‍ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് കാമുകി ബസിനുള്ളില്‍ വച്ച് ഞരമ്പ് മുറിച്ചു. സ്വകാര്യ ബസിനുള്ളില്‍ വച്ച് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. പരിക്കേറ്റ യുവതിയെ ഒടുവില്‍ ബസിലെ ജീവനക്കാര്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് രക്ഷപ്പെടുകയാണ് ചെയ്തതു. ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിക്ക് വാമനപുരത്തിന് സമീപത്തായിരുന്നു സംഭവം. ആറ്റിങ്ങല്‍ സ്വദേശിയാണ് യുവതി. ഇരുപത്തിയഞ്ചുകാരിയായ ഇവര്‍ വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്.
ഭര്‍ത്താവുമായി പിണക്കത്തിലായിരുന്നു ഇവര്‍ കുറച്ച് നാളായി ആറ്റിങ്ങല്‍ റൂട്ടിലോടുന്ന ഒരു സ്വകാര്യ ബസിലെ ഇരുപത്തിനാലുകാരനായ കണ്ടക്ടറുമായി പ്രണയത്തിലായിരുന്നുവത്രെ. പ്രേമം മൂത്തപ്പോള്‍ യുവതി തന്നെ വിവാഹം കഴിക്കാന്‍ യുവാവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുവാവ് ഈ ആവശ്യം അംഗീകരിക്കാന്‍ തയ്യാറായില്ല ഒപ്പം യുവതിയോട് അകല്‍ച്ച കാട്ടാനും തുടങ്ങി.
കാമുകനെ കാണാതായതോടെ യുവതി കഴിഞ്ഞ ദിവസം ആറ്റിങ്ങലില്‍ എത്തി അയാള്‍ ജോലി ചെയ്യുന്ന ബസിനുള്ളില്‍ കയറി. ബസ് വാമനപുരം എത്താറായപ്പോള്‍ യുവതി ബാഗില്‍ കരുതിയിരുന്ന ബ്‌ളേഡ് എടുത്തു കൈയിലെ ഞരമ്പ് മുറിച്ചു. രക്തം ചീറ്റിയൊഴുകുന്നത് കണ്ട് അടുത്തിരിക്കുകയായിരുന്ന സ്ത്രീകള്‍ നിലവിളിച്ചു. ഇതോടെ ബസിലെ ജീവനക്കാര്‍ യുവതിയെ വാമനപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് വെഞ്ഞാറമൂട് പൊലീസിന് വിവരം ലഭിച്ചെങ്കിലും പരാതി ഇല്ലാത്തതിനാല്‍ തുടര്‍നടപടികളുണ്ടായില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















