തുറന്നടിച്ച് ആന്റണി, അഴിമതിയെ കുറിച്ച് പറഞ്ഞത് പൊതുവായ കാര്യങ്ങള്‍ മാത്രം, ആരെയും ഉദ്ദേശിച്ചിട്ടില്ല, കൂടുതല്‍ വ്യാഖ്യാനം വേണ്ടെന്ന് ആന്റണി

കേരളത്തിലെ അഴിമതിയെക്കുറിച്ച് താന്‍ പറഞ്ഞത് പൊതുവായ കാര്യങ്ങളാണെന്ന് എ.കെ ആന്റണി. പറഞ്ഞത് എല്ലാവര്‍ക്കും അറിയാവുന്ന സത്യമാണ്. ഏതെങ്കിലും വ്യക്തിയെക്കുറിച്ചോ വകുപ്പിനെക്കുറിച്ചോ താന്‍ പറഞ്ഞിട്ടില്ല. ആരെയെങ്കിലും കോര്‍ണര്‍ ചെയ്തല്ല താന്‍ പറഞ്ഞതെന്നും അതിന്മേല്‍ കൂടുതല്‍ വ്യാഖനങ്ങള്‍ വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് സകല മേഖലകളിലും അഴിമതിയാണെന്നും സാധാരണക്കാര്‍ക്ക് പണം നല്‍കാതെ ഒരു കാര്യവും സാധിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നുമുള്ള ആന്റണിയുടെ പ്രസ്താവന വലിയ ചാര്‍ച്ചാ വിഷയമായിരുന്നു.
കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവേയായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. കോണ്‍ഗ്രസിലെ ഗ്രൂപ്പ് യുദ്ധത്തിലേക്ക് വരെ പ്രസ്താവന വഴിവെച്ചു. പ്രസ്താവനയെത്തുടര്‍ന്ന് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശമുയര്‍ന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇന്ന് വിശദീകരണം നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















