മദനി കൊച്ചിയിലെത്തി, വന്‍സ്വീകരണം നല്‍കി പിഡിപി പ്രവര്‍ത്തകര്‍

പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി കേരളത്തിലെത്തി. രോഗശയ്യയിലായ അമ്മയെ കാണാനാണ് മദനി അഞ്ച് ദിവസത്തേക്ക് കേരളത്തിലെത്തിയിരിക്കുന്നത്. രാവിലെ 8.55 ന് ബാംഗ്ലൂരിലെ സഹായ ആശുപത്രിയില്‍നിന്നും വിമാനത്താവളത്തിലേക്ക് പുറപ്പെട്ട അദ്ദേഹം അവിടെ നിന്നും ഉച്ചക്ക് 12 മണിക്ക് ശേഷമാണ് നെടുമ്പാശ്ശേരിയിലേക്ക് പുറപ്പെട്ടത്. ഒരു മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളതതില്‍ എത്തിയ അദ്ദേഹത്തെ കാത്ത് പിഡിപി പ്രവര്‍ത്തകര്‍ സ്ഥലത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ഭാര്യയും അടുത്ത ബന്ധുക്കളും അദ്ദേഹത്തിനൊപ്പം കേരളത്തില്‍ എത്തിയിട്ടുണ്ട്.
വീല്‍ചെയറില്‍ വിമാനത്താവളത്തില്‍ നിന്നം പുറത്തുവന്ന അദ്ദേഹത്തിന് പിഡിപി പ്രവര്‍ത്തകര്‍ ഉജ്ജ്വല സ്വീകരണമാണ് ഒരുക്കിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയശേഷം അദ്ദേഹം റോഡ് മാര്‍ഗ്ഗം കൊല്ലം മൈനാഗപ്പള്ളിയിലുള്ള അന്‍വാര്‍ശേരിയിലേക്ക് പോകും. അഞ്ചുദിവസം നാട്ടില്‍ തങ്ങുന്നതിനാണ് മദനിക്ക് കോടതി അനുവാദം നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിന് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനും പൊതുപരിപാടികളില്‍ പങ്കെടുക്കാനും കഴിയില്ല. രോഗബാധിതരായ മാതാവിനൊപ്പവും അന്‍വാര്‍ശേരി യതീംഖാനയിലെ അന്തേവാസികള്‍ക്കൊപ്പവും അഞ്ച് ദിവസം ചിലവഴിക്കാനാണ് തീരുമാനം. ഈ മാസം 22ന് ബംഗളൂരുവിലേക്ക് തന്നെ തിരിച്ചുപോകും.
മദനിയുടെ യാത്രവിവരങ്ങളും താമസം സംബന്ധിക്കുന്ന വിവരങ്ങളും വിധി പകര്‍പ്പിനൊപ്പം ബാംഗ്ലൂര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. സുരക്ഷ സംബന്ധിച്ച ചുമതല കര്‍ണാടക സര്‍ക്കാരിനായതിനാല്‍ ഒരു ഡിവൈഎസ്പിയടങ്ങുന്ന പൊലീസ് സംഘം അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. കേരളത്തിലും ആവശ്യമായ സുരക്ഷക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കര്‍ണാടക ആഭ്യന്തര വകുപ്പും സംസ്ഥാന ആഭ്യന്തര വകുപ്പും ഇത് സംബന്ധിച്ച വിവരങ്ങള്‍ കൈമാറി. പ്രവര്‍ത്തകരുമായി കൂടിക്കാഴ്ചകള്‍ നടത്തുന്നതില്‍ തടസമില്ലെന്നാണ് സൂചന. അതേസമയം മദനി എത്തുന്നുണ്ടെന്ന് ആഹ്ലാദത്തിലാണ് അര്‍വാര്‍ശ്ശേരി. ഇവിടെ പിഡിപി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന് ഉജ്ജ്വല സ്വീകരണം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















