നീതിയുടെ കിരണങ്ങള്‍ കണ്ടു തുടങ്ങിയെന്ന് മഅദനി, നീതിയുടെ പൂര്‍ണ സൂര്യോദയം ഉടന്‍ ഉണ്ടാകുമെന്നാണു പ്രതീക്ഷ

നീതിയുടെ കിരണങ്ങള്‍ കണ്ടു തുടങ്ങിയെന്നു പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി പറഞ്ഞു. നീതിയുടെ പൂര്‍ണ സൂര്യോദയം ഉടന്‍ ഉണ്ടാകുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു ബംഗളൂരുവില്‍ നിന്നും വിമാനമാര്‍ഗം നെടുമ്പാശേരിയിലെത്തിയ മഅദനി വിമാനത്താവളത്തില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. സുപ്രീംകോടതിയുടെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും ദൈവത്തിനു നന്ദി പറയുന്നതായും മഅദനി പറഞ്ഞു.
അമ്മയേയും കേരളത്തിലെ ജനങ്ങളേയും കാണാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഴയ ബെഞ്ചില്‍ തന്നെ വിചാരണ നടത്തിയാല്‍ കേസ് വേഗത്തില്‍ തീരുമെന്നാണു പ്രതീക്ഷയെന്നും മഅദനി പറഞ്ഞു. നെടുമ്പാശേരിയിലെത്തിയ മദനി പ്രത്യേകം തയാറാക്കിയ കാരവനില്‍ അന്‍വാറശേരിയിലേയ്ക്കു പോയി. രോഗശയ്യയിലായ അമ്മയെ കാണാനാണ് മദനി അഞ്ച് ദിവസത്തേക്ക് കേരളത്തിലെത്തിയിരിക്കുന്നത്. രാവിലെ 8.55 ന് ബാംഗ്ലൂരിലെ സഹായ ആശുപത്രിയില്‍നിന്നും വിമാനത്താവളത്തിലേക്ക് പുറപ്പെട്ട അദ്ദേഹം അവിടെ നിന്നും ഉച്ചക്ക് 12 മണിക്ക് ശേഷമാണ് നെടുമ്പാശ്ശേരിയിലേക്ക് പുറപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















