55 രൂപ നല്‍കിയാല്‍ ഒരു പെഗ് ബ്രാന്‍ഡി കൈയിലെത്തും, കൊച്ചിയിലെ പഞ്ചനക്ഷത്ര ബാറുകളില്‍ ലോക്കല്‍ കൗണ്ടര്‍, മദ്യനയത്തെ കാറ്റില്‍പറത്തി മദ്യവില്‍പ്പന

മദ്യനിരോധിച്ചാലും ബാറുകള്‍ പൂട്ടിയാലും കാര്യമില്ല എന്നതാണ് വാസ്തവം. മദ്യം കൈയില്‍ കിട്ടാന്‍ പലയിടങ്ങളില്‍ പല മാര്‍ഗങ്ങളിലാണ് മദ്യപാനികള്‍ തേടി പോകുന്നത്. സര്‍ക്കാരിന്റെ മദ്യനയം ജനങ്ങളില്‍ ഫലം കണ്ടില്ലെന്നതാണ് മറ്റൊരു കാര്യം. എന്നാല്‍ പഞ്ചനക്ഷത്ര ബാര്‍ ഹോട്ടലുകള്‍ ഇപ്പോള്‍ ലോക്കല്‍ ബാറുകളായി മാറിയിരിക്കുകയാണ്.
കൊച്ചി നെടുമ്പാശ്ശേരിയിലെ എയര്‍ലിങ്ക് കാസ്റ്റില്‍ ഹോട്ടലിലാണ് നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി ലോക്കല്‍ ബാറായി പ്രവര്‍ത്തിക്കുന്നത്. ലാക്കല്‍ ബാറായി പ്രവര്‍ത്തിക്കുന്നത് എക്‌സൈസ് വകുപ്പ് മന്ത്രിയുടെ സ്വന്തം ജില്ലയിലുമാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പ്രവര്‍ത്തിക്കുന്ന എയര്‍ലിങ്ക് കാസില്‍ എന്ന ഫൈഫ്സ്റ്റാര്‍ ഹോട്ടലില്‍ ഇപ്പോള്‍ ലോക്കല്‍ ബാറിലെ തിരക്കാണ്.
55 രൂപ നല്‍കിയാല്‍ ഒരു പെഗ് ബ്രാന്‍ഡി നിങ്ങളുടെ കൈയില്‍ കിട്ടും. പഞ്ചനക്ഷത്ര പദവിയുള്ള ഹോട്ടലിന്റെ ലോക്കല്‍ കൗണ്ടര്‍ വഴിയാണ് മദ്യം വിലകുറച്ച് വില്‍ക്കുന്നത്. മദ്യത്തിന്റെ ഉപഭോഗം കുറച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ മദ്യനയത്തെ അട്ടിമറിച്ചാണ് ഈ പഞ്ചനക്ഷത്രഹോട്ടലിന്റെ നടത്തിപ്പുകാര്‍ മദ്യക്കച്ചവടം നടത്തി വരുന്നത്. ചെറിയ വിലയ്ക്ക് മദ്യം കിട്ടുന്ന എന്നതിനെ തുടര്‍ന്ന് നിരവധി പോരാണ് ഇവിടെ എത്തിച്ചേരുന്നത്.
മദ്യ വില്‍പ്പന നടത്തുന്നത് ചെറിയ വിലയ്ക്കാണെങ്കിലും ആരും ബില്‍ ചോദിക്കരുതെന്ന പ്രത്യേകതയും ഇവിടെയുണ്ട്. ചോദിച്ചാലും അവര്‍ ബില്ല് തരില്ല. ഇനിയും ഇത്തരത്തില്‍ നിരവധി ഹോട്ടലുകളില്‍ നിയമലംഘനമായി മദ്യം വില്‍ക്കുന്നുണ്ട്. എക്‌സൈസ് വകുപ്പ് മന്ത്രിതന്നെയാണ് ഈ വിഷയത്തില്‍ പ്രധാനമായി മറുപടി പറയേണ്ടതും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















