യേശുദാസിന് ക്ഷേത്രപ്രവേശനത്തിന് അര്‍ഹതയുണ്ടെന്ന് ക്ഷേത്രസംരക്ഷണസമിതി

ഗാനഗന്ധര്‍വ്വന്‍ യേശുദാസിന് ഇനി ഭാഗവാനെ കാണാന്‍ ക്ഷേത്രത്തില്‍ പോകാം. ക്ഷേത്രനടയില്‍ പ്രവേശിക്കുന്നതിന് ഗാനഗന്ധര്‍വ്വന്‍ യേശുദാസിന് അര്‍ഹതയുണ്ടെന്ന് കേരള ക്ഷേത്രസംരക്ഷണസമിതി ഉപാധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ് പറഞ്ഞു. സമിതി സംസ്ഥാന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ക്ഷേത്രങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മൂല്യങ്ങളും അംഗീകരിച്ചു കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് യേശുദാസ് എന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രാചാരങ്ങളില്‍ വിശ്വസിക്കുന്ന വ്യക്തികള്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനം നല്‍കണം. ഈശ്വരനിഷേധികളായ ഹിന്ദുക്കളെക്കാള്‍ ഭേദമാണു ഹിന്ദു സംസ്‌കാരത്തെ അംഗീകരിക്കുന്ന അഹിന്ദുക്കള്‍. പേരില്‍ മാത്രം ഹിന്ദുത്വം വന്നാല്‍ പോരാ മനസിലും അത് ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങള്‍ രാഷ്ട്രീയ വിമുക്തമാക്കണമെന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത ആര്‍.എസ്.എസ്. പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍ പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ ഡോ.ടി.എ. സുന്ദര്‍മേനോന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര ചെറുകിട വ്യവസായ മന്ത്രി കല്‍രാജ് മിശ്ര, തേറമ്പില്‍ രാമകൃഷണന്‍ എം.എല്‍.എ. എന്നിവര്‍ പ്രസംഗിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















