ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞു രണ്ടു മരണം, നിരവധി പേര്‍ക്ക് പരിക്ക്

തമിഴ്‌നാട്ടില്‍നിന്നുള്ള ടൂറിസ്റ്റ് മിനിബസ് കൊക്കയിലേക്കു മറിഞ്ഞു രണ്ടു മരണം. 17 പേര്‍ക്കു പരുക്ക്. നാലുപേരുടെ നില ഗുരുതരം. ഇന്നലെ രാവിലെ ആറരയ്ക്കു കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലിക്കും മൂന്നാറിനുമിടയില്‍ കരടിപ്പാറയിലാണു സംഭവം. മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെ റോഡിന്റെ തിട്ടയിടിഞ്ഞു നൂറ്റമ്പതടി താഴ്ച്ചയിലേക്കു പതിക്കുകയായിരുന്നു.
സേലം ജില്ലയില്‍ കണ്ണന്‍കുറിച്ചി ചിന്നമാരിയമ്മന്‍ സ്ട്രീറ്റില്‍നിന്നും വിനോദയാത്രയ്‌ക്കെത്തിയവരാണു അപകടത്തില്‍പെട്ടത്. തടിവ്യാപാരിയായ ദാമോദര്‍ (33), മോഹന്‍ (52) എന്നിവരാണു മരിച്ചത്. കലൈസെല്‍വി (38), രാജ്പ്രിയ (21), ശിവകുമാര്‍ (48), സൂര്യപ്രഭ (38) എന്നിവരെ പ്രാഥമിക ചികിത്സയ്ക്കുശേഷം ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ആന്തരിക അവയവങ്ങളില്‍ രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്നു സെന്താമര (53) നെ അടിമാലി സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി.
ഡ്രൈവര്‍ ഗോപി (22), രാജശേഖരന്‍ (22), മാളന്യ (18), ശിവശക്തി (42), വിഷ്ണുപ്രിയ (19), സെല്‍വം (49), ശ്രീനാഥ് (ശ്രീറാം15), വൈഷ്ണവി (17), വരുണ്‍പ്രശാന്ത് (16), ജ്ഞാനസംവിധ (15), ദിനകര്‍ (15), സൂര്യപ്രഭ (38) എന്നിവര്‍ പരുക്കുകളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. െ്രെഡവര്‍ ഒഴികെയുള്ളവര്‍ ബന്ധുക്കളാണ്. രണ്ടുദിവസംമുമ്പ് യാത്ര തുടങ്ങിയ സംഘം മൂന്നാറില്‍നിന്ന് എറണാകുളത്തെ വണ്ടര്‍ലായിലേക്കു പോകുന്നതിനിടെയാണ് അപകടം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















