ഇനി മുന്നോട്ട്... യുഡിഎഫിന്റെ തെക്കന്‍ മേഖല ജാഥ തുടങ്ങി, ജനങ്ങളുടെ പൂര്‍ണ പിന്തുണയോടെയാണു നാലു വര്‍ഷവും സര്‍ക്കാര്‍ ഭരിച്ചതെന്ന് ഉമ്മന്‍ചാണ്ടി

യുഡിഎഫിന്റെ തെക്കന്‍ മേഖല ജാഥ തിരുവനന്തപുരത്തു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. ജാഥ നായകന്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയെ ഹാരമണിയിച്ചാണു മുഖ്യമന്ത്രി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. പറഞ്ഞ കാര്യങ്ങള്‍ പ്രവര്‍ത്തിച്ച സര്‍ക്കാരാണു കേരളം ഭരിക്കുന്നതെന്നു മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഭരണത്തുടര്‍ച്ചയാണു സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനാണു യുഡിഎഫിന്റെ മേഖല ജാഥകള്‍ സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ പൂര്‍ണ പിന്തുണയോടെയാണു നാലു വര്‍ഷവും സര്‍ക്കാര്‍ ഭരിച്ചത്. അവസാന വര്‍ഷവും അങ്ങനെ തന്നെ മുന്നോട്ടു പോകും. സര്‍ക്കാരിനെതിരേയുള്ള അഴിമതി ആരോപണങ്ങള്‍ തള്ളിയ മുഖ്യമന്ത്രി മികച്ച ഭരണം തുടരുമെന്നും പ്രഖ്യാപിച്ചു. കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാരായ കെ.എം.മാണി, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.ബാബു, വി.എസ്.ശിവകുമാര്‍, ഷിബു ബേബി ജോണ്‍, കെ.മുരളീധരന്‍ എംഎല്‍എ, പന്തളം സുധാകരന്‍, പി.സി.വിഷ്ണുനാഥ് എംഎല്‍എ, ടി.ശരത്ചന്ദ്ര പ്രസാദ് തുടങ്ങി നിരവധി യുഡിഎഫ് നേതാക്കള്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















