കായംകുളത്ത് മന്ത്രി മുനീറിന്റെ വാഹനമിടിച്ച് കോളജ് പ്രൊഫസര്‍ മരിച്ചു

സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി ഡോ.എം.കെ. മുനീറിന്റെ ഔദ്യോഗിക വാഹനമിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ കോളജ് പ്രൊഫസര്‍ മരിച്ചു. ചങ്ങനാശേരി എന്‍എസ്എസ് കോളജിലെ മലയാള വിഭാഗം പ്രഫസറായ കായംകുളം ഗോവിന്ദമുട്ടം മൂട്ടേഴത്ത് പ്രഫ.ശശികുമാര്‍ (52) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെ ദേശീയപാതയില്‍ കായംകുളം കമലാലയം ജംഗ്ഷനില്‍ ശശികുമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ മന്ത്രിയുടെ വാഹനം ഇടിക്കുകയായിരുന്നു. റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ചങ്ങനാശേരിയില്‍ നിന്നു കായംകുളം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ വന്നിറങ്ങിയശേഷം രാത്രിയില്‍ സ്‌കൂട്ടറില്‍ വീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം.
തലയ്ക്ക് ഗുരുതര പരിക്കേറ്റതിനെത്തുടര്‍ന്ന് ആളപ്പുഴ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ഇന്നു പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. അപകടത്തിനിടയാക്കിയ വാഹനം മന്ത്രിയുടെ വാഹനമാണെന്ന് അറിഞ്ഞതോടെ സ്ഥലത്ത് നാട്ടുകാര്‍ ചെറിയതോതില്‍ പ്രതിഷേധമുയര്‍ത്തി. തുടര്‍ന്ന് പോലീസ് രംഗം ശാന്തമാക്കുകയായിരുന്നു. പിന്നീട് മന്ത്രി മുനീറിനെ കായംകുളം ഗസ്റ്റ് ഹൗസിലേക്കു മാറ്റുകയും പോലീസ് മറ്റൊരു വാഹനത്തില്‍ മന്ത്രിയെ യാത്രയയയ്ക്കുകയും ചെയ്തു. മന്ത്രിയുടെ വാഹനം കസ്റ്റഡിയിലെടുത്ത കായംകുളം പോലീസ് ഡ്രൈവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രഫ.ശശികുമാറിന്റെ ഭാര്യ: ആശ. മക്കള്‍: ഗോകുല്‍, ഗാര്‍ഗി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















