നായനാര്‍ സ്മരണയില്‍ കേരളം, നായനാര്‍ ഓര്‍മ്മയായിട്ട് ഇന്ന് പതിനൊന്ന് വര്‍ഷം

കേരളത്തെ ആവേശം കൊള്ളിച്ച സഖാക്കന്മാരില്‍ ഒരാള്‍. അതാണ് സഖാവ് ഇ.കെ നായനാര്‍. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും, കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ.കെ. നായനാര്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് പതിനൊന്ന് വര്‍ഷം. ആറു പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ നേടിയ സ്ഥാനമാനങ്ങള്‍ക്കപ്പുറം, ജനകീയനും സരസനുമായൊരു ഭരണാധികാരിയെന്ന നിലയില്‍ നായനാര്‍ അറിയപ്പെട്ടു.
കേരളത്തിലെ ജനങ്ങള്‍ ഇന്നും മനസില്‍ കൊണ്ട് നടക്കുന്ന സഖാക്കന്മാരില്‍ ഒരാളാണ് നായനാര്‍. ചെറുപ്പത്തിലെ രാഷ്ട്രീയത്തില്‍ കാലുറപ്പിച്ച് നേതാവായിരുന്നു നായനാര്‍. ബാലസംഘത്തിലും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലും സജീവമായിരുന്നു നായനാര്‍. തീപ്പൊരി രാഷ്ട്രീയ പ്രസംഗങ്ങളും സംവാദങ്ങളും കേട്ടുപഴകിയ കേരള ജനതയ്ക്ക് വ്യതസ്തമായൊരു രാഷ്ട്രീയ അനുഭവമായിരുന്നു അദ്ദേഹം . ലളിതമായ പ്രസംഗങ്ങള്‍, ഓര്‍ത്തു ചിരിക്കാനുതകുന്ന തമാശകള്‍, കുറിക്കു കൊള്ളുന്ന മറുപടികള്‍, ആരെയും കൂസാത്ത ദൃഢചിത്തത ഇങ്ങനെയൊക്കെ വിശേഷിപ്പിക്കാം ഈ സഖാവിന്റെ ജീവിതത്തെ.
ഒരു കോണ്‍ഗ്രസ്സുകാരനായിട്ടാണ് നായനാര്‍ രാഷ്ട്രീയത്തിലെത്തുന്നത്. അതും പതിമൂന്നാം വയസ്സില്‍. ജന്മസ്ഥലമായ കണ്ണൂര്‍ കല്യാശ്ശേരിയില്‍ ഉപ്പുസത്യാഗ്രഹ ജാഥയ്ക്കു നല്‍കിയ സ്വീകരണത്തില്‍ മുന്‍ പന്തിയിലുണ്ടായിരുന്നു നായനാര്‍. കോണ്‍ഗ്രസ്സിലെ ഇടതുപക്ഷ ചിന്താഗതിക്കാര്‍ ഒരുമിച്ച് കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ നായനാര്‍ അതു വഴി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തി. പിന്നീടിങ്ങോട്ട് പാര്‍ട്ടിയിലും രാഷ്ട്രീയത്തിലും വിസ്മയകരമായ വളര്‍ച്ചയുടെ നാളുകളായിരുന്നു അദ്ദേഹം കൈവരിച്ചത്. ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന നായനാര്‍ നിയമസഭയിലേക്ക് ആറു തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കമ്യൂണിസ്റ്റ് മൂല്യങ്ങളുടെ കാവല്‍ ഭടനെന്ന് പാര്‍ട്ടി പ്രകീര്‍ത്തിക്കുമ്പോഴും ഇ കെ നായനാരുടെ പല ശൈലികളും വിമര്‍ശനം ക്ഷണിച്ചു വരുത്തിയിട്ടുണ്ട് . അമേരിക്കയിലൊക്കെ ചായ കുടിക്കുന്നത് പോലെയാണ് ബലാത്സംഗം എന്ന പരാമര്‍ശം ഏറെ വിവാദമായിരുന്നു. മുന്‍ മന്ത്രി എം എ ഹരിജന്‍ കുട്ടപ്പനെന്ന് വിളിച്ച കേസ് സുപ്രീം കോടതി വരെ പോയി. ആ ഹരിജനില്ലേടോ , എം എല്‍ എ കുട്ടപ്പന്‍ അയാള് മേശപ്പുറത്ത് കയറി എന്നോ മറ്റോ ആയിരുന്നു പരാമര്‍ശം . കയ്യൂര്‍ സമരനായകനെന്ന് വിളിപ്പേരുണ്ടെങ്കിലും കയ്യൂര്‍ സമരത്തില്‍ നായനാര്‍ പങ്കെടുത്തതിന് തെളിവൊന്നുമില്ലെന്ന് പലരും ആരോപിച്ചിട്ടുണ്ട്. കയ്യൂര്‍ സമര നായകനല്ല കയ്യൂര്‍ തട്ടിപ്പുകാരനാണ് നായനാരെന്ന് തെളിയിക്കുന്ന ലേഖനങ്ങള്‍ വരെ ഇറങ്ങിയിരുന്നു .
പമ്പ ദേവസ്വം ബോര്‍ഡ് കോളേജില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചതിനെക്കുറിച്ച് നിയമ സഭയില്‍ ടി എം ജേക്കബ് ചോദിച്ചപ്പോള്‍ എ ബി വി പിക്കാരല്ലേ ചത്തത് , നിങ്ങള്‍ക്കെന്താ എന്ന നായനാരുടെ മറുചോദ്യത്തിനെതിരെ കേരളത്തില്‍ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















