ഋഷിരാജ് പരാജയപ്പെട്ട സ്ഥാനത്ത് ശ്രീലേഖ വിജയിക്കുമോ? അമിതവേഗത്തില്‍ വാഹനമോടിച്ചാല്‍ പിന്നിലിരുന്ന് പ്രേരിപ്പിക്കുന്ന വിഐപിയെ കുടുക്കാന്‍ ശ്രീലേഖ

ഋഷിരാജ് പരാജയപ്പെട്ട സ്ഥാനത്ത് ശ്രീലേഖ വിജയിക്കുമോ എന്ന ചോദ്യവുമായി പുതിയ ഗതാഗത പരിഷ്‌കാരം. അമിതവേഗത്തില്‍ വാഹനമോടിച്ചാല്‍ പിന്നിലിരുന്ന് പ്രേരിപ്പിക്കുന്ന വിഐപിയും കുടുക്കാന്‍ ഒരുങ്ങുകയാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ശ്രീലേഖ. ഋഷിരാജ് സിംഗിന്റെ കാലത്തു ഈ നിയമം നടപ്പിലാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ആഭ്യന്തരമന്ത്രി വിയോജിച്ചതോടെ അതു നടന്നില്ല.
റോഡില്‍ അമിതവേഗത്തില്‍ പാഞ്ഞാല്‍ ഇനി വി ഐ പിയാണെങ്കിലും കുടുങ്ങും.ഡ്രൈവറെ ബലിയാടാക്കി അമിതവേഗം ഇഷ്ടപ്പെടുന്ന വി ഐ പികള്‍ക്ക് ഇനി രക്ഷപ്പെടാന്‍ കഴിയില്ല. ഡ്രൈവര്‍ക്കൊപ്പം ഉടമയ്‌ക്കെതിരേയോ അല്ലെങ്കില്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കെതിരെയോ കേസെടുക്കുന്ന സാഹചര്യമുണ്ടാകുന്നു. നേരത്തെ മാസ്റ്റര്‍ സ്ലേവ് എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന നിയമം മറയാക്കിയാണ് വി ഐ പികള്‍ രക്ഷപ്പെട്ടിരുന്നത്. വാഹനം അപകടത്തില്‍പ്പെട്ടാല്‍ െ്രെഡവറുടെ മേല്‍ മുഴുവന്‍ കുറ്റങ്ങളും ചുമത്തി രക്ഷപ്പെടാമായിരുന്നു. പ്രേരണയുടെ പേരില്‍ കുറ്റം ചുമത്താന്‍ നിയമമുണ്ടായിരുന്നെങ്കിലും നടപ്പിലാക്കാന്‍ വകുപ്പ് തയ്യാറായിരുന്നില്ല.
ഇതിനെതിരെയാണ് അതിവേഗക്കാരെ കുടുക്കാന്‍ ഗതാഗത വകുപ്പ് തയ്യാറെടുക്കുന്നത്. ഗതാഗത വകുപ്പ് മേധാവി ശ്രീലേഖ ഐപിഎസാണ് ഋഷിരാജ് വിചാരിച്ചിട്ടും നടപ്പാക്കാന്‍ സാധിക്കാത്ത നിയമം നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. നിലവിലെ നിയമങ്ങള്‍തന്നെ പൊടിതട്ടിയെടുത്താണ് പുത്തന്‍ പരിഷ്‌ക്കാരത്തിന് വകുപ്പിന്റെ നീക്കം. ആര്‍ ടി വകുപ്പ് 180, 181/ എ 181/ബി എന്നീ നിയമങ്ങളാണ് പ്രധാനമായും കൂടുതല്‍ കരുത്തോടെ തിരികെയെത്തുന്നത്. അമിതവേഗം, ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കല്‍, അമിതവേഗത്തിനു പ്രേരിപ്പിക്കല്‍ എന്നിവയാണ് നിയമപരിധിക്കുള്ളില്‍പ്പെടുന്നത്. അപകടകരമാംവിധം വാഹനം ഓടിച്ചതിന് ഡ്രൈവര്‍ക്കെതിരെ കേസ് എടുക്കുന്നതിനോടൊപ്പം 154 വകുപ്പ് പ്രകാരം ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിന് ശുപാര്‍ശയും ചെയ്യാം.
നിയമം കടുത്താല്‍ ഇനി വിഐപികളും കുടുങ്ങും. പ്രേരിപ്പിച്ചാല്‍ പണിയുംപാളും. സംസ്ഥാനത്ത് നിലവിലുള്ള നിയമവ്യവസ്ഥിതിയില്‍ ക്രമിനല്‍ കുറ്റങ്ങളില്‍ പ്രേരണയ്ക്ക് വലിയ പങ്കാണുള്ളത്, പ്രേരണയുടെ പേരില്‍ ആര്‍ക്കെതിരെയും കേസ് എടുക്കാം. എന്നാല്‍ റോഡുനിയമങ്ങളില്‍മാത്രം ഇതു പ്രാവര്‍ത്തികമായിരുന്നില്ല. അമിതവേഗത്തിന് ഡ്രൈവറെ പ്രേരിപ്പിച്ച് അപകടത്തിലാക്കിയാല്‍ ഒന്നും മിണ്ടാതെ രക്ഷപ്പെടുന്ന പതിവു പരിപാടിയാണ് ഇപ്പോള്‍ നടക്കുന്നത്. നിയമം മുറുകുന്നതോടെ ഇതിനു കടിഞ്ഞാണാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















