ദുരൂഹതകള്‍ ബാക്കിയാക്കി വിവാഹദിവസം ബ്യൂട്ടിപാര്‍ലറില്‍ പോയപ്പോള്‍ കാണാതായ വരന്റെ മൃതദേഹം ആറ്റില്‍

വിവാഹദിവസം കാണാതായ വരന്റെ മൃതദേഹം സമീപത്തുള്ള ആറ്റില്‍ കണ്ടെത്തി. കൊട്ടിയം പറക്കുളം വയലില്‍ പുത്തന്‍ വീട്ടില്‍ സജീവിന്റെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ ഇത്തിക്കരയാറ്റിലെ കാഞ്ഞിരം കടവില്‍ കാണപ്പെട്ടത്. കൊട്ടിയത്തെ ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ ദിവസം നടക്കാനിരുന്ന വിവാഹം വരനെ ദുരൂഹ സാഹചര്യ ത്തില്‍ കാണാതാവുകയായിരുന്നു. ഇതേ തുടര്‍ന്ന് വിവാഹം മുടങ്ങുകയും ചെയ്തു.
കല്യാണ ദിവസം രാവിലെ ഒരുക്കത്തിനായി ബ്യൂട്ടി പാര്‍ലറിലേക്ക് പോയ ഇയാള്‍ മുഹൂര്‍ത്തമായിട്ടും തിരികെ എത്തിയിരുന്നില്ല. സുഹൃത്തുക്കളും ബന്ധുക്കളും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാും സാധിച്ചില്ല. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. നേരത്തെ പൊലീസ് അന്വേഷിക്കവെ ഇത്തിക്കര കൊച്ചുപാലത്തിന് സമീപത്തുനിന്നും ഇയാളുടെ ബുള്ളറ്റ് ബൈക്ക് കണ്ടെത്തി. തുടര്‍ന്ന് അന്വേഷണം നടത്തിവരവെയാണ് മൃതദേഹം കണ്ടെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















