ഉത്തരം നല്‍കാനാകാതെ മുനീര്‍... മന്ത്രിക്ക് ഔദ്യോഗിക വാഹനമുള്ളപ്പോള്‍ എന്തിന് റേഞ്ച് റോവറിര്‍ ബീക്കണും ദേശീയപതാകയും സര്‍ക്കാര്‍ബോര്‍ഡും പതിപ്പിച്ച് യാത്രചെയ്തു

എല്ലാ മന്ത്രിമാര്‍ക്കും സര്‍ക്കാര്‍ ഔദ്യോഗിക വാഹനങ്ങള്‍ നല്‍കിയിട്ടുണ്ട്. ആ ഔദ്യോഗിക വാഹനത്തില്‍ മാത്രമേ ദേശീയ പതാകയും ബീക്കണ്‍ ലൈറ്റും വച്ച് യാത്ര ചെയ്യാന്‍ പാടുള്ളൂ എന്ന നിയമവുമുണ്ട്. അല്ലെങ്കില്‍ പ്രത്യേക അനുമതി വേണം. എന്നാല്‍ പല മന്ത്രിമാരും ഇതെല്ലാം കാറ്റില്‍ പറത്തുകയാണ് പതിവ്. അവസാനമായി സാമൂഹ്യ ക്ഷേമ മന്ത്രി ഡോ. എം.കെ. മുനീറാണ് ഈ നിയമം ലഘിച്ചത്. ബീക്കണ്‍ ലൈറ്റും മന്ത്രിയുടെ നമ്പര്‍ പ്ലേറ്റുമൊക്കെ ഘടിപ്പിച്ചാണ് മന്ത്രി സ്വകാര്യ വാഹനത്തില്‍ യാത്ര ചെയ്തത്. ഒരു കോളേജ് അധ്യാപകന്‍ ഈ വണ്ടിയിടിച്ച് മരിച്ചതോടെയാണ് ഇത് വാര്‍ത്തയായത്.
ഒന്നരക്കോടിയോളം വിലയുള്ളതാണ് മുനീര്‍ യാത്ര ചെയ്തിരുന്ന അത്യാഢംഭര കാറായ റേഞ്ച് റോവര്‍. എന്നാല്‍ അപകടം സംഭവിച്ചയുടന്‍ ബീക്കണ്‍ ലൈറ്റും ദേശീയ പതാകയും നമ്പര്‍പ്ലേറ്റുമെല്ലാം നീക്കം ചെയ്തിരുന്നു.
കായംകുളത്ത് വച്ചാണ് മുനീറിന്റെ വാഹനം ഇടിച്ച് ഇന്നലെ ഒരാള്‍ മരണപ്പെട്ടത്. ബൈക്ക് യാത്രക്കാരനായ ചങ്ങനാശേരി എന്‍.എസ്.എസ് കോളേജ് അദ്ധ്യാപകന്‍ കായംകുളം ഗോവിന്ദമുട്ടം മൂത്തേഴത്ത് ആര്‍.ശശികുമാര്‍ (50) ആണ് മരിച്ചത്.
ചട്ടങ്ങള്‍ ലംഘിച്ചുള്ള മന്ത്രിയുടെ പാച്ചില്‍ ഇതിനോടകം വിവാദമായിട്ടുണ്ട്. അപകടത്തിനുശേഷം കാറില്‍ നിന്ന് ഔദ്യോഗിക ബോര്‍ഡും ബീക്കണ്‍ ലൈറ്റും മാറ്റുകയും ചെയ്തു.
സ്വകാര്യ വാഹനം ഔദ്യോഗികമാക്കി സഞ്ചരിക്കുന്നതില്‍ നിയമതടസമില്ലെങ്കിലും ഇതിനായി നിരവധി ചട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് മന്ത്രി സ്വകാര്യ വാഹനം ഔദ്യോഗിക വാഹനമാക്കി ഉപയോഗിച്ചതും അപകടത്തില്‍പെട്ടതും. അതിനിടെ, അത്യാവശ്യ കാര്യത്തിന് കോഴിക്കോട്ടേക്കു പോകുന്നതിനിടെ കാര്‍ കേടായതിനാലാണ് സുഹൃത്തിന്റെ കാര്‍ കൊണ്ടുപോയതെന്ന വിശദീകരണമാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചത്.
അപകടത്തെ തുടര്‍ന്ന് തടിച്ചു കൂടിയ നാട്ടുകാര്‍ മന്ത്രിയെ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കി. തുടര്‍ന്ന് കൂടുതല്‍ പൊലീസെത്തി മന്ത്രിയെ കായംകുളം ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. കുറച്ചു സമയത്തിനുശേഷം മന്ത്രി മറ്റൊരു വാഹനത്തില്‍ യാത്ര തുടര്‍ന്നു. സാധാരണക്കാര്‍ക്കും മന്ത്രിമാര്‍ക്കും രണ്ടു തരത്തിലുള്ള റോഡ് നിയമങ്ങള്‍ ആണെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് ഇന്നലെ മന്ത്രിവാഹനം ഇടിച്ച് യാത്രക്കാരന്‍ മരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















