പന്ത്രണ്ടാമത് ദക്ഷിണേഷ്യന്‍ ഗെയിംസ് കേരളത്തില്‍

പന്ത്രണ്ടാമത് ദക്ഷിണേഷ്യന്‍ ഗെയിംസ്(സാഫ്) ഗെയിംസ് കേരളത്തില്‍ നടത്താന്‍ ഇന്ത്യന്‍ ഒളിന്പിക് അസോസിയേഷന്‍ തീരുമാനിച്ചു. നവംബര്‍ഡിസംബര്‍ മാസങ്ങളിലാകും ഗെയിംസ് നടക്കുക. തിരുവനന്തപുരമായിരിക്കും പ്രധാനവേദി. ഇതു സംബന്ധിച്ച ഐ.ഒ.എയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.
ദേശീയ ഗെയിംസിന്റെ ഭാഗമായുണ്ടാക്കിയ അടിസ്ഥാന സൗകര്യങ്ങളാണ് സാഫ് ഗെയിംസ് കേരളത്തില്‍ നടത്താനുള്ള ഐ.ഒ.എ തീരുമാനത്തില്‍ നിര്‍ണായകമായത്. 2010 ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയാണ് അവസാനമായി സാഫ് ഗെയിംസിന് ആതിഥേയത്വം അരുളിയത്. ഇന്ത്യയില്‍ നേരത്തേ 1987ല്‍ കൊല്‍ക്കത്തയിലും 1995ല്‍ ചെന്നൈയിലും സാഫ് ഗെയിംസ് നടന്നിട്ടുണ്ട്. ഇന്ത്യയെക്കൂടാതെ തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, മാലദ്വീപ്, നേപ്പാള്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് സാഫ് ഗെയിംസില്‍ പങ്കെടുക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















