ചാനലുകാര്‍ മുക്കിയപ്പോള്‍ സോഷ്യല്‍ മീഡിയ ഇടപെട്ടു; 1.7 കോടി വിലയുള്ള സ്വകാര്യ റേഞ്ച് റോവറില്‍ മന്ത്രി വച്ച ബോര്‍ഡ് കേരള സ്റ്റേറ്റ് 17; കുരുക്കായപ്പോള്‍ അഴിച്ചു മാറ്റി

മന്ത്രി എം.കെ. മുനീര്‍ സഞ്ചരിച്ച റേഞ്ച് റോവര്‍ കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് കോളജ് അധ്യാപകന്‍ മരിച്ച സംഭവത്തില്‍ ചാനലുകാര്‍ മുക്കിയ വാര്‍ത്ത സോഷ്യല്‍ മീഡിയ ഇടപെട്ട് രംഗത്ത് കൊണ്ടു വന്നു. ചങ്ങനാശേരി എന്‍.എസ്.എസ്. കോളജ് അധ്യാപകന്‍ പുതുപ്പള്ളി ഗോവിന്ദമുട്ടം മുത്തേഴത്ത് പ്രഫ. ആര്‍. ശശികുമാറാ(51) ണു മരിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ ദേശീയപാതയില്‍ കമലാലയം ജങ്ഷനിലായിരുന്നു അപകടം.
തിരുവനന്തപുരത്തുനിന്നു കോഴിക്കോട്ടേക്കു പോവുകയായിരുന്നു മന്ത്രിയുടെ കാര്‍ ചിറക്കടവത്തെ ഒരു വീട്ടില്‍ ഉത്തരക്കടലാസ് നോക്കിയശേഷം ദേവികുളങ്ങരയിലെ വീട്ടിലേക്കു മടങ്ങുകയായിരുന്നു ശശികുമാറിന്റെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു തെറിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ ശശികുമാറിനെ ആദ്യം താലൂക്കാശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. താലൂക്കാശുപത്രിയില്‍ എത്തി ശശികുമാറിനെ സന്ദര്‍ശിച്ച ശേഷം മന്ത്രി മറ്റൊരു കാറില്‍ യാത്ര തുടര്‍ന്നു.
മന്ത്രി സഞ്ചരിച്ച കെ.എല്‍. 56 ജെ 999 നമ്പര്‍ റേഞ്ച് റോവര്‍ കാര്‍ വടകര സ്വദേശി സി.കെ.വി. യൂസഫിന്റെ പേരിലാണ്. കാറില്‍ കേരള സ്‌റ്റേറ്റ് 17 എന്ന ബോര്‍ഡ് വച്ചിരുന്നു. കാറില്‍ ഘടിപ്പിച്ചിരുന്ന ബീക്കണ്‍ ലൈറ്റ് അപകടശേഷം മാറ്റിയതായും പറയുന്നു. കാറും സ്‌കൂട്ടറും ട്രാഫിക് പോലീസ് സ്‌റ്റേഷനിലേക്കു മാറ്റി. ഡ്രൈവര്‍ മലപ്പുറം കാരക്കുന്ന് പുളിങ്കുന്ന് സമീറി(30)നെതിരേ കേസെടുത്തു.
മന്ത്രിമാര്‍ ടൂറിസം വകുപ്പ് അനുവദിക്കുന്ന ഔദ്യോഗിക കാറിലാണു സഞ്ചരിക്കുക. വകുപ്പിനു കീഴിലെ സ്ഥാപനങ്ങളുടെ ഔദ്യോഗിക വാഹനങ്ങളും മന്ത്രിമാര്‍ ഉപയോഗിക്കാറുണ്ട്. മുന്‍കൂര്‍ അനുമതിയോടെ സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കാം. ഔദ്യോഗിക വാഹനത്തിനു തകരാറുണ്ടായതിനാല്‍ സ്വകാര്യ വാഹനം ഉപയോഗിക്കുകയായിരുന്നെന്നും ഇതിന് അനുമതി വാങ്ങിയിരുന്നെന്നും മന്ത്രി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















