സര്‍ക്കാരിനെ താഴെയിറക്കാന്‍ മുസ്ലിം ലീഗുമായി സഹകരിക്കാന്‍ തയ്യാറെന്ന് ഇപി ജയരാജന്‍

യുഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാന്‍ മുസ്ലിം ലീഗുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജന്‍ എംഎല്‍എ. സര്‍ക്കാര്‍ നശിച്ചു നാണം കെട്ടിരിക്കുകയാണ്. സര്‍ക്കാരിനെ താഴെയിറക്കാന്‍ ലീഗ് മുന്നോട്ടുവന്നാല്‍ അവരുമായി സഹകരിക്കും. ആര്‍എസ്പിയെക്കാള്‍ മെച്ചം ലീഗാണെന്നും ജയരാജന്‍ പറഞ്ഞു. സര്‍ക്കാരിനെ പുറത്താക്കാന്‍ എല്ലാവരും മുന്നോട്ട് വരണം. ആര്‍എസ്പിയെക്കാള്‍ നല്ല നിലപാടാണ് മുസ്ലിം ലീഗിന്റേത്. മുന്നണി ഇങ്ങനെ തുടര്‍ന്നാല്‍ ലീഗ് കോണ്‍ഗ്രസിനേക്കാള്‍ നാറുമെന്നും ജയരാജന്‍ പറഞ്ഞു.
കല്യാശ്ശേരിയില്‍ നായനാര്‍ അനുസ്മരണ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ആര്‍എസ്പിയെ മുന്നണിയില്‍ എടുക്കാനുള്ള നീക്കം ശക്തമാക്കിയിരിക്കെയാണ് ജയരാജന്റെ പരാമര്‍ശം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റിനെ ചൊല്ലി ഇടതുമുന്നണി വിട്ട ആര്‍എസ്പിയ്‌ക്കെതിരെ പിണറായി നടത്തിയ പരാമര്‍ശങ്ങളെ ജയരാജന്‍ പിന്തുണച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















