Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

പ്രഭാത സവാരിക്കാരെ മർദ്ദിച്ച് പണം കവർച്ച ചെയ്ത കേസ്പ്ര;തികളെ ഹാജരാക്കാൻ കോടതി ഉത്തരവ്

26 NOVEMBER 2020 08:47 AM IST
മലയാളി വാര്‍ത്ത

തലസ്ഥാന നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും പ്രഭാത സവാരിക്കിറങ്ങിയവരെ മർദ്ദിച്ച് പണം കവർച്ച ചെയ്ത കേസിലെ നാലു പ്രതികളെ ഹാജരാക്കാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. പ്രതികളെ ഡിസംബർ 12ന് ഹാജരാക്കാൻ ഫോർട്ട് പോലീസ് സർക്കിൾ ഇൻസ്പെക്ടറോടാണ് കോടതി ഉത്തരവിട്ടത്. കവർച്ചാ കേസിൽ ഒന്നു മുതൽ നാലു വരെ പ്രതികളായ പരുത്തുക്കുഴി പുതുവൽ പുത്തൻവീട്ടിൽ (റ്റി.സി.43/205) സുജേഷ് (18) , വള്ളക്കടവ് നെടുംമുടുമ്പിൽ വീട്ടിൽ വിനീത് (20) , അരുവിക്കര ഇരുമ്പയിൽ ആര്യ ഭവനിൽ ആനന്ദ് കുമാർ (20) , മുട്ടത്തറ ഗംഗാ നഗറിൽ റ്റി.സി.43/467 ൽ കുട്ടൻ എന്ന രാഹുൽ (19) എന്നിവരെ ഹാജരാക്കാനാണ് കോടതി ഉത്തരവ്.

2017 മെയ് 26 ന് രാവിലെ അഞ്ച് മണിക്കാണ് പ്രതികൾ പ്രഭാതസവാരി നടത്തിയവരെ മർദിച്ച് പണവും മൊബൈലും കവർന്നത്. പത്മ വിലാസം റോഡിന് സമീപവും പടിഞ്ഞാറേക്കോട്ടയിലും യാത്രക്കാരെ കവർച്ച ചെയ്തു. അട്ടക്കുളങ്ങരയിൽ തമിഴ്നാട്ടുകാരനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി പണം പിടിച്ചുപറിക്കാൻ ശ്രമിച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ഉപദ്രവിക്കുകയും അസഭ്യം പറയുകയും അശ്ലീലച്ചുവയുള്ള ആംഗ്യങ്ങൾ കാണിച്ച് നഗ്നതാപ്രദർശനം നടത്തുകയും ചെയ്തായി പോലീസ് കുറ്റപത്രത്തിൽ പറയുന്നു.


2017 ജൂൺ 7 നാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. സമീപത്തെ വീടുകളിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. 2017 നവംബർ 15 ൽ ആണ് ഫോർട്ട് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. റിമാൻ്റിൽ ജയിലിൽ കഴിയവെ ജാമ്യത്തിൽ ഇറങ്ങിയ പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. കോടതി അറസ്റ്റു വാറണ്ടുത്തരവിട്ടതിനെ തുടർന്ന് കോടതിയിൽ കീഴടങ്ങിയ പ്രതികൾ ജാമ്യം പുതുക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളോട് പൊറുക്കില്ലെന്ന് വി.ഡി. സതീശന്‍  (28 minutes ago)

പാലില്‍ തുപ്പിയത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു: പാല്‍ക്കാരന്‍ അറസ്റ്റില്‍  (39 minutes ago)

കൂടുതല്‍ ടെക്‌നോളജി ഉള്ളത് സ്വകാര്യ ആശുപത്രികളിലെന്ന് മന്ത്രി സജി ചെറിയാന്‍  (57 minutes ago)

ടിപ്പര്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (1 hour ago)

'മഞ്ഞുമ്മല്‍ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പുകേസില്‍ സൗബിന്‍ ഷാഹിര്‍ ചോദ്യം ചെയ്യലിന് ഹാജരായി  (1 hour ago)

അന്യസംസ്ഥാനത്തൊഴിലാളികള്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു  (2 hours ago)

അഹമ്മാദാബാദ് വിമാനാപകടം അട്ടിമറിയോ ! സംശയമേറുന്നു !?  (2 hours ago)

കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...  (2 hours ago)

സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി  (2 hours ago)

ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...  (3 hours ago)

കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...  (3 hours ago)

Sree-Padmanabhaswamy-temple ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍  (3 hours ago)

ദൃശ്യങ്ങള്‍ പകര്‍ത്തിയ ഗുജറാത്ത് സ്വദേശി പിടിയില്‍  (3 hours ago)

ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...  (3 hours ago)

രാജവെമ്പാലയെ പിടികൂടുന്നത് ഇത് ആദ്യമാണ്  (3 hours ago)

Malayali Vartha Recommends