ഇടുക്കി നെടുങ്കണ്ടത്ത് നാട്ടുകാരെ ഞെട്ടിച്ച ക്രൂരത... സ്ഥല കരാറുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ സ്ഥല ഉടമയെ വാക്കത്തി കൊണ്ട് വെട്ടിയത് തലയിൽ... കൂടെയുണ്ടായിരുന്ന ഗര്‍ഭിണിയായ ഭാര്യയെ നിലത്ത് വലിച്ചിഴച്ചു; സംഭവം ഇങ്ങനെ...

നെടുങ്കണ്ടത്ത് സ്ഥലത്തിന്റെ കരാറുമായി ബന്ധപ്പെട്ട് തര്‍ക്കത്തിനിടെ സ്ഥല ഉടമയെ സ്ഥലം പാട്ടത്തിനെടുത്തയാള്‍ വാക്കത്തി കൊണ്ട് വെട്ടി. ഗര്‍ഭിണിയായ സ്ഥലം ഉടമയുടെ ഭാര്യയെ തള്ളി നിലത്തിട്ട ശേഷം വലിച്ചിഴച്ചതായും പരാതി. പ്രതിയെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു.
നെടുങ്കണ്ടം കട്ടകയത്തില്‍ എബിന്‍ ജോസഫിനെയാണ് സ്ഥലതര്‍ക്കവുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം കല്ലോലിക്കല്‍ പ്രഭാകരന്‍ വാക്കത്തികൊണ്ട് തലയില്‍ വെട്ടി പരുക്കേല്‍പ്പിച്ചത്. ഏലത്തിന് മരുന്ന് തളിക്കുവാന്‍ എത്തിയ എബിനും പ്രതിയും തമ്മില്‍ വാക്കേറ്റം ഉണ്ടായി. ഇതില്‍ പ്രകോപിതനായ പ്രതി വാക്കത്തികൊണ്ട് വെട്ടുകയായിരുന്നു.
തലയ്ക്ക് ആഴത്തില്‍ വെട്ടേറ്റ എബിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- നാല് വര്‍ഷങ്ങള്‍ക്ക് മുമ്ബാണ് കട്ടക്കയം ജോസഫ്, ഭാര്യ ലൈസാമ്മ എന്നിവരുടെ പേരിലുള്ള ഒന്നരയേക്കറോളം സ്ഥലം കരാര്‍ പ്രകാരം പ്രഭാകരന് വിളവെടുക്കുന്നതിനും തുടര്‍ കൃഷി നടത്തുന്നതിനും നല്‍കുന്നത്. പിന്നീട് സ്ഥലം വിട്ട് നല്‍കുന്നതുമായി ബന്ധപ്പെട്ട് എബിനും പ്രഭാകരനും തമ്മില്‍ തര്‍ക്കം ഉണ്ടായി.
തുടര്‍ന്ന് സ്ഥലം വിട്ട് കിട്ടുന്നതിനായി എബിനും കുടുംബാംഗങ്ങളും കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം എബിന് അനുകൂലമായ കോടതി വിധി ലഭിച്ചതായി പറയുന്നു. തുടര്‍ന്ന് കരാര്‍പ്രകാരം കൊടുത്ത സ്ഥലത്തെ ഏലത്തിന് മരുന്ന് അടിക്കുവാന്‍ എബിനും ഗര്‍ഭിണിയായ ഭാര്യമൊത്ത് സ്ഥലത്ത് എത്തിയപ്പോഴാണ് പ്രഭാകരനുമായി വീണ്ടും വാക്കുതര്‍ക്കം ഉണ്ടാകുന്നത്.
അപ്പോൾ പ്രഭാകരന്‍ വാക്കത്തിയെടുത്ത് എബിന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. പ്രതിയുടെ രണ്ട് മക്കള്‍ പൊലീസുകാരാണ്. ഇവരുടെ പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷിച്ചു വരികയാണ്. സംഭവത്തിനിടെ ശബ്ദം കേട്ട് ഓടിയെത്തിയ എബിന്റെ ഭാര്യയെയും പ്രതി ആക്രമിക്കുവാന്‍ ശ്രമിച്ചു. പൂര്‍ണ്ണ ഗര്‍ഭിണിയായ ഇവരെ പ്രതി തള്ളിനിലത്ത് മറിച്ചിട്ടശേഷം നിലത്ത് വലിച്ചിഴയ്ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha