നന്ദിയുണ്ട്... കേന്ദ്രത്തില്‍ മോഡി അധികാരത്തില്‍ വന്നിട്ടും ബന്ധത്തില്‍ യാതൊരു കോട്ടവും തട്ടിയില്ല; ഉമ്മന്‍ ചാണ്ടിയുടെ പ്രശംസ ദേശീയ മാധ്യമങ്ങള്‍ക്ക് ആഘോഷം

രാഷ്ട്രീയ തലത്തില്‍ ഭിന്നതകളും വിയോജിപ്പുകളും ഉണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കേരളത്തിലെ ജനങ്ങളുടെ പേരില്‍ നന്ദിയുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഗള്‍ഫ് രാജ്യങ്ങളിലെ കലാപം മൂലം കൂടുങ്ങിയ മലയാളി നഴ്‌സുമാരെ നാട്ടിലെത്തിക്കുന്നതില്‍ കേന്ദ്രം നടത്തിയ ഇടപെടലിനെയാണ് ഉമ്മന്‍ചാണ്ട് പ്രശംസിച്ചത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉമ്മന്‍ ചാണ്ടി മോഡിയെയും കേന്ദ്രസര്‍ക്കാറിനെയും പുകഴ്ത്തിയത്. ഇത് ദേശീയ മാധ്യമങ്ങള്‍ ആഘോഷിക്കുകയും ചെയ്തു.
കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യവുമായി ബിജെപി മുന്നോട്ടു പോകുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് കേരളത്തിലേക്കാണ്. കാരണം വിവാദങ്ങള്‍ എത്രയുണ്ടായാലും കേരളത്തില്‍ മാത്രമാണ് സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പ്രതീക്ഷയുള്ളത്. ലോക്‌സഭാ തെരഞ്ഞടെുപ്പിലെ വിജയം തന്നെയാണ് ഇതിന് പ്രധാന കാരണവും. ഇതോടെ ദേശീ തലത്തില്‍ തന്നെ കേരളത്തിലെ രാഷ്ട്രീയം ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെയിരിക്കേ കേരളം ഭരിക്കുന്ന ഉമ്മന്‍ ചാണ്ടി മോഡിയെ പ്രശംസിച്ചതാണ് ദേശീയ മാദ്ധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായത്.
കേന്ദ്രത്തില്‍ മോഡി അധികാരത്തില്‍ വന്നിട്ടും സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള ബന്ധത്തില്‍ യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍. വിഷയങ്ങളില്‍ വ്യത്യസ്തമായ അഭിപ്രായമാണെങ്കിലും ഇറാഖിലെയും ലിബിയയിലെയും യെമനിലെയും മലയാളി നഴ്‌സുമാരെ രക്ഷപൈടുത്തുന്നതില്‍ മോഡി സര്‍ക്കാര്‍ ഫലപ്രദമായി ഇടപെട്ടുവെന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്.
ആയിരത്തിലേറെ മലയാളി നഴ്‌സുമാരെയാണ് കേന്ദ്രസഹായത്തോടെ നാട്ടിലെത്തിയത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. ഏറ്റവും ഒടുവില്‍ വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിലും കേന്ദ്ര സംസ്ഥാനങ്ങളുടെ യോജിച്ചുള്ള ഇടപെടല്‍ ഉണ്ടായത് ഇതിന്റെ തെളിവാണ്. ഇക്കാര്യങ്ങളല്ലാം ഓര്‍മ്മിപ്പിച്ചുകൊണ്ട് ദേശീയ മാദ്ധ്യമങ്ങള്‍ ഉമ്മന്‍ ചാണ്ടിയുടെ നല്ലവാക്കുകളെ ആഘോഷമാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















