17 ലക്ഷം കൈക്കൂലി വാങ്ങി സസ്‌പെന്‍ഷനിലായ രാഹുല്‍ നായര്‍ക്ക് അന്വേഷണം പൂര്‍ത്തിയാകുന്നതിനുമുമ്പേ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ തലവനായി നിയമനം

ക്വാറി ഉടമയില്‍നിന്ന് 17 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന ഐപിഎസ് ഓഫീസര്‍ രാഹുല്‍ ആര്‍ നായര്‍ക്ക് സ്‌റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയില്‍ നിയമനം. എന്‍ എസ് എസിന്റെ സമ്മര്‍ദത്തിനു വഴങ്ങിയാണ് അന്വേഷണം പൂര്‍ത്തിയാകുന്നതിനു മുമ്പ് രാഹുല്‍ ആര്‍ നായരെ സര്‍വീസില്‍ തിരിച്ചെടുത്തതെന്നാണ് സൂചന. പിന്നില്‍ കളിക്കാന്‍ പ്രമുഖര്‍ ഉണ്ടെങ്കില്‍ എന്ത് കൈക്കൂലി എന്ത് അന്വേഷണം എന്നതാണ് പോലീസിന്റെ രീതി.
2014 ഏപ്രിലില്‍ അടച്ചുപൂട്ടിയ ക്വാറി തുറന്നുകൊടുക്കുന്നതിനു പത്തനംതിട്ടയിലെ വ്യവസായി ജയേഷ് തോമസില്‍നിന്ന് 17 ലക്ഷം രൂപ കോഴവാങ്ങിയെന്നാണ് ആരോപണം. ഇന്റലിജന്‍സ് ഡിജിപിയുടെ നിര്‍ദേശപ്രകാരം വിജിലന്‍സ് പ്രാഥമികാന്വേഷണം തുടങ്ങി. ആരോപണം ശരിയാണെന്നും രാഹുലിനെതിരെ നടപടി സ്വീകരിക്കണമെന്നും വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്നാണ് ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്. നിലവില്‍ കേസിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
ഒരാഴ്ച മുമ്പ് നിയമന ഉത്തരവ് നല്‍കിയിരുന്നെങ്കിലും കഴിഞ്ഞദിവസം തിരുവനന്തപുരത്തെത്തിയാണ് രാഹുല്‍ നായര്‍ ചുമതലയേറ്റത്. എന്നാല്‍ മാദ്ധ്യമങ്ങള്‍ വാര്‍ത്ത പൂഴ്ത്തി. പ്രമുഖ ഇംഗ്ളീഷ് പത്രങ്ങളിലുള്‍പ്പെടെ മിക്ക മാദ്ധ്യമസ്ഥാപനങ്ങളിലും രാഹുല്‍ ആര്‍ നായര്‍ക്ക് വന്‍ സ്വാധീനമുണ്ട്. ഈ സ്വാധീനമുപയോഗിച്ച് ഇദ്ദേഹം തന്നെ വാര്‍ത്ത പൂഴ്ത്താനുള്ള കളികള്‍ നടത്തിയെന്നും സൂചനയുണ്ട്. ചീഫ് സെക്രട്ടറി ചെയര്‍മാനായ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് ഇദ്ദേഹത്തെ തിരിച്ചെടുത്തത്. ഇത്രയും വലിയ തുക കൈക്കൂലി വാങ്ങിയ കേസില്‍ പ്രതിയായ ഓഫീസര്‍ക്കുവേണ്ടി ആഭ്യന്തരവകുപ്പിലെ ചിലരുടെ ഇടപെടലും ഉണ്ടായിട്ടുണ്ട്.
ആഭ്യന്തര വകുപ്പ് എന്‍എസ്എസിന്റെ നിര്‍ദേശാനുസരണമാണ് പ്രവര്‍ത്തിക്കുന്നതെന്ന മറ്റ് ജാതിസംഘടനകളുടെ ആക്ഷേപം ശരിവയ്ക്കുന്ന നടപടിയാണിത്. കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരമന്ത്രിയാകാന്‍ അവസരമൊരുക്കിയതില്‍ എന്‍എസ്എസിന് വലിയ പങ്കുണ്ട്. ചെന്നിത്തലയെ \'താക്കോല്‍ സ്ഥാനത്ത്\' ഇരുത്തണമെന്നാവശ്യപ്പെട്ട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ കോണ്‍ഗ്രസിനും യുഡിഎഫിനും എതിരെ പരസ്യയുദ്ധം തന്നെ നടത്തി. തുടര്‍ന്നാണ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവകുപ്പ് തന്നെ നല്‍കി മന്ത്രിസഭയിലെടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ബന്ധിതനായത്. സംസ്ഥാന ഡിജിപി നിയമനത്തിലും ഇത്തരത്തില്‍ ജാതിസംഘടനകളുടെ സമ്മര്‍ദ്ദം തുടരുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















