മന്ത്രിമാര്‍ക്ക് മറ്റു വാഹനങ്ങളിലും ഔദ്യോഗിക ബോര്‍ഡ് ഉപയോഗിക്കാമെന്ന് മുഖ്യമന്ത്രി

മന്ത്രിമാര്‍ക്ക് സ്‌റ്റേറ്റ് കാറില്‍ അല്ലാതെ മറ്റു വാഹനങ്ങളിലും ഔദ്യോഗിക നമ്പറും ബീക്കണ്‍ ലൈറ്റും ഉപയോഗിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മിക്ക ജില്ലകളിലും ഔദ്യോഗിക പരിപാടിക്കെത്തുന്ന മന്ത്രിമാര്‍ക്ക് നല്‍കാന്‍ വാഹനങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ടാവില്ല. ഈ സാഹചര്യത്തില്‍ ടാക്‌സികളില്‍ ഔദ്യോഗിക ബോര്‍ഡ് വച്ച് സഞ്ചരിക്കാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി എം.കെ മുനീര്‍ ഔദ്യോഗിക ബോര്‍ഡ് വച്ച് സഞ്ചരിച്ച സ്വകാര്യ കാറിടിച്ച് കോളജ് അധ്യാപകന്‍ മരിച്ച സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രി മുനീര്‍ സഞ്ചരിച്ചത് അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവര്‍ത്തകന്റെ കാറിലായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















