ആളുമാറി ശസ്ത്രക്രിയ; എസ്.എ.ടി ആശുപത്രിയ്ക്ക് മുന്നില്‍ പ്രതിഷേധം

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ആളുമാറി ശസ്ത്രക്രിയ നടത്തിയതായി പരാതി. വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കല്ലയം സ്വദേശിനി നീതു(21) വിനെയാണ് മറ്റൊരാളുടെ സ്‌കാനിങ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്.
ഗര്‍ഭാശയ കാന്‍സറുള്ള മുപ്പത്തിയൊന്നുകാരിയുടെ സ്‌കാനിങ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വയറുവേദനയുമായെത്തിയ നീതുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയായിരുന്നു എന്നാണ് ബന്ധുക്കളുടെ ആരോപണം. നീതുവിന്റെ സ്‌കാനിങ് റിപ്പോര്‍ട്ട് മറ്റൊരു ഡോക്ടറെ കാണിച്ചപ്പോള്‍ രോഗിക്ക് ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നും മൂന്നു മാസം മരുന്നു കഴിക്കുന്നതിലൂടെ വയറിനുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും ഡോക്ടര്‍ പറഞ്ഞതായി നീതുവിന്റെ ബന്ധുക്കള്‍ പറയുന്നു.
അതേസമയം, നീതുവിന് ശസ്ത്രക്രിയ അനിവാര്യമായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.
സംഭവത്തെ തുടര്‍ന്ന് ആശുപത്രിയിലും പുറത്തും വന്‍ പ്രതിഷേധ പ്രകടനമാണ് നടക്കുന്നത്. വിഷയം ആരോഗ്യ വകുപ്പ് സെക്രട്ടറി അന്വേഷിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















