സ്വകാര്യ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റി സ്റ്റേറ്റ് ബോര്‍ഡും ബീക്കണ്‍ലൈറ്റും വയ്ക്കാമോ? വയ്ക്കാമെന്ന് മുഖ്യമന്ത്രി, ചുവന്ന ലൈറ്റ് ഉണ്ടെന്ന് കരുതി സ്‌റ്റേറ്റ്കാറാണെന്ന് തെറ്റിദ്ധരിക്കരുത്

സ്വകാര്യ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റി സ്റ്റേറ്റ് ബോര്‍ഡും ബീക്കണ്‍ ലൈറ്റും വയ്ക്കാമോ എന്നാണ് സാധാരണക്കാരന് അറിയേണ്ടത്. മന്ത്രിമാരാകുന്നതോടെ പണം കുമിഞ്ഞു കൂടും സംസ്ഥാനം നല്‍കുന്ന അത്യാവശ്യം വിലപിടിപ്പുള്ള വണ്ടിയൊന്നും മതിയാകാതെ വരും. അപ്പോള്‍ ഒന്നുകില്‍ സ്വന്തമായി കോടികള്‍ എറിഞ്ഞ് വണ്ടി വാങ്ങും. അല്ലെങ്കില്‍ മന്ത്രിയെ കൊണ്ട് ആവശ്യമുള്ളവര്‍ ഗിഫ്റ്റായി വണ്ടി നല്‍കും.
അങ്ങനെ നമ്മളെ പോലെ സാധാരണ നികുതി അടച്ച് എടുത്ത വാഹന നിയമങ്ങള്‍ കാറ്റില്‍ പറത്തി നമ്പര്‍ പ്ലേറ്റ് മാറ്റി ചുവന്ന ബോര്‍ഡില്‍ വെള്ള എഴുത്തുള്ള കേരളാ സ്റ്റേറ്റ് ബോര്‍ഡ് വരും. കൂടാതെ ചുവന്ന ബീക്കണ്‍ ലൈറ്റും വരും. അതോടെ രജിസ്റ്റര്‍ ചെയ്ത പഴയ നമ്പര്‍ ഗോവിന്ദ. ഒരനുമതിയും കൂടാതെ പുതിയ കേരളാ സ്റ്റേറ്റ് കാര്‍. മന്ത്രിയല്ലേ, അത് ആര് ചോദിക്കാന്‍. ഇതാണ് കേരളത്തില്‍ നടക്കുന്നത്. ചില മന്ത്രിമാര്‍ പൂര്‍ണമായും ഇപ്പോഴും സ്വകാര്യ വാഹനത്തെ കേരളാ സ്റ്റേറ്റ് വണ്ടിയാക്കിയാണ് പോകുന്നത്. മന്ത്രി എം കെ മുനിര്‍ അപകടത്തില്‍ പെട്ടതോടെയാണ് ഇത് വെളിച്ചത്താകുന്നത്.
മുനീര്‍ 1.7 കോടി രൂപ വിലവരുന്ന സ്വകാര്യ റേഞ്ച് റോവര്‍ കാറില്‍ സഞ്ചരിച്ച് അപകടമുണ്ടാക്കിയ കോളേജ് അദ്ധ്യാപകന്‍ മരിച്ച സംഭവത്തില്‍ മന്ത്രിയുടെ ഭാഗത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എം.കെ.മുനീര്‍ ഉപയോഗിച്ചിരുന്നത് പാര്‍ട്ടി അംഗത്തിന്റെ കാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാര്‍ സ്വകാര്യ വ്യക്തികളുടെ കാര്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്‌റ്റേറ്റ് കാറാണെന്ന് തോന്നിപ്പിക്കുന്ന മന്ത്രിയുടെ വാഹനമിടിച്ച് അദ്ധ്യാപകന്‍ മരിക്കാനിടയായ സംഭവത്തെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മുകളില്‍ ചുവന്ന ലൈറ്റും ചുവന്ന ബോര്‍ഡും ഉണ്ടെന്ന് കരുതി സ്‌റ്റേറ്റ് കാറാണ് എന്ന് തെറ്റിദ്ധരിക്കരുത്. തിരുവനന്തപുരവും എറണാകുളവും ഒഴിച്ചാല്‍ മറ്റ് ഗസ്റ്റ് ഹൗസുകളില്‍ രണ്ടോ മൂന്നോ സര്‍ക്കാര്‍ വാഹനങ്ങള്‍ മാത്രമാണ് ഉള്ളത്. ഈ സാഹചര്യത്തിലാണ് സ്വകാര്യ വാഹനം ഉപയോഗിക്കേണ്ടി വരുന്നത്. അത് തെറ്റല്ല മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കോളേജ് അദ്ധ്യാപകന്‍ മരിക്കാന്‍ ഇടയാക്കിയ സംഭവത്തില്‍ മന്ത്രി മുനീറിന്റെ മൊഴിയെ ശരിവച്ചു കൊണ്ടുള്ള നടപടികളാണ് പൊലീസ് കൈക്കൊണ്ടത്. അപകടമുണ്ടാകുമ്പോള്‍ മന്ത്രിയുടെ വാഹനം ഉപയോഗിച്ച െ്രെഡവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം കാരകുന്ന് പുളിങ്കുന്ന് സമീറി(30) എതിരെയാണ് കേസെടുത്തത്. അമിത വേഗത, അപകടകരമായ വിധം വാഹനം ഓടിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളൊന്നും മുനീറിനെതിരെ ചുമത്തിയിട്ടില്ല. 154 വകുപ്പ് പ്രകാരം അമിതവേഗത്തില്‍ വണ്ടി ഓടിച്ചതിന് െ്രെഡവറുടെ ലൈസന്‍സ് സസ്‌പെന്റു ചെയ്യാന്‍ നിര്‍ദേശിക്കലും ഉണ്ടായിട്ടില്ല. സാധാരണ കോമ്പൗണ്ട് ചെയ്യാവുന്ന 700 രൂപമാത്രം പിഴയടച്ചാല്‍ തീരാവുന്ന കേസാണ് െ്രെഡവര്‍ക്കെതിരെ ചുമത്തിയത്.
പുതുപ്പള്ളി ഗോവിന്ദമുട്ടം മുത്തേഴത്ത് രാഘവന്‍ നായര്‍ മകന്‍ ശശികുമാര്‍(51) ആണ് ഇന്നലെ മന്ത്രിവാഹനം ഇടിച്ച് മരിച്ചത്. ഇന്നലെ രാത്രി 11 ഓടെ ദേശീയപാത കായംകുളം കമലാലയം ജംഗ്ഷന് സമീപം വച്ചാണ് അപകടം. സ്വകാര്യ വാഹനത്തില്‍ സ്‌റ്റേറ്റ് നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാതെയയിരുന്നു മന്ത്രിയുടെ യാത്ര. അപകടം ഉണ്ടായ ഉടനെ വാഹനത്തെ ഔദ്യോഗിക വാഹനമാക്കി മാറ്റാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുകയാണ് ഉണ്ടായത്. ഈ പ്രഹസനങ്ങള്‍ നടന്നതിനിടെയാണ് മുഖ്യമന്ത്രി മുനീറിനെ ന്യായീകരിച്ച് രംഗത്തെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















