സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിനു തന്നെ തുറക്കും

സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിനു തന്നെ തുറക്കും. ഇത്തവണ ജൂണ്‍ ഒന്ന് തിങ്കളാഴ്ചയായതിനാലാണ് കൃത്യമായി അന്നു തന്നെ തുറക്കാന്‍ സാധിക്കുന്നത്. സംസ്ഥാനതല പ്രവേശനോല്‍സവം വയനാട്ടില്‍ നടത്തും. ഈ വര്‍ഷം 200 അധ്യയന ദിവസങ്ങളാണ് ഉണ്ടാകുക.അതേസമയം പാഠപുസ്തകങ്ങള്‍ ജൂണ്‍ ഒന്നിനു മുന്‍പു തന്നെ വിതരണം ചെയ്യുമെന്നു മന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു. മാറ്റമുള്ള പുസ്തകങ്ങളുടെയും അധ്യാപക സഹായിയുടെയും അച്ചടിയിലാണ് കാലതാമസമുണ്ടായത്. കെബിപിഎസിന് അച്ചടിക്കാന്‍ കഴിയാത്തവ ഗവ. പ്രസ്സുകളില്‍ ചെയ്യും. രണ്ടു ദിവസത്തിനകം ഇവ ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്യുമെന്നും അച്ചടി 30ന് മുന്‍പ് പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.
അതിനിടെ, രണ്ട്, നാല്, ആറ്, എട്ട് ക്ലാസുകളിലെ പരിഷ്‌കരിച്ച 74 പുസ്തകങ്ങളും പ്ലസ് ടുവിനുള്ള 40 പുസ്തകങ്ങളും ജനുവരി മുതല്‍ തന്നെ അച്ചടിക്കു നല്‍കിയിരുന്നതായി എസ്‌സിഇആര്‍ടി ഡയറക്ടര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















