മലബാര്‍ സിമന്റ്‌സ്: സമഗ്രാന്വേഷണം വേണമെന്ന് കാനം രാജേന്ദ്രന്‍, പൊതുമേഖലാ വ്യവസായത്തെ തകര്‍ക്കുന്നതിനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്

മലബാര്‍ സിമന്റ്‌സിലെ അഴിമതി സംബന്ധിച്ച് സമഗ്രാന്വേഷണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അന്വേഷണത്തിന്റെ ഒരു ഭാഗം മാത്രമാണ് പുറത്തു വന്നിട്ടുള്ളത്. പൊതുമേഖലാ വ്യവസായത്തെ തകര്‍ക്കുന്നതിനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
അതേസമയം, വിഎസിന്റെ വിവാദപ്രസ്താവനകളുടേയും എളമരം കരീമിനെതിരായ ആരോപണങ്ങളുടേയും പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. തിരുവനന്തപുരം എകെജി സെന്ററില്‍ രാവിലെ പത്തുമുതലാണ് യോഗം. അരുക്കര ഉപതിരഞ്ഞെടുപ്പിനും തദ്ദേശ തിരഞ്ഞെടുപ്പിനുമുള്ള മുന്നൊരുക്കങ്ങളും ചര്‍ച്ചയായേക്കും.
സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മുന്‍വ്യവസായ മന്ത്രിയുമായ എളമരം കരീമിന് മലബാര്‍ സിമന്റ്സിലെ അഴിമതിയിടപാടുകളില്‍ പങ്കുണ്ടെന്ന വെളിപ്പെടുത്തല്‍ തന്നെയായിരിക്കും സെക്രട്ടേറിയറ്റിലെ മുഖ്യചര്‍ച്ച. ആരോപണം തികച്ചും രാഷ്ട്രീയപ്രേരിതമാണെന്ന നിലപാടിലാണ് സിപിഎം. എളമരം കരീം മാധ്യമങ്ങള്‍ക്കുമുന്നില്‍ വിശദീകരണം നല്‍കിയെങ്കിലും പാര്‍ട്ടിയുടെ ഔദ്യോഗികപ്രതികരണം വരാനിരിക്കുന്നതേയുള്ളൂ.
വി.എസ്. അച്യുതാനന്ദന്‍ മുന്‍ നേതൃത്വങ്ങള്‍ക്കെതിരെ നടത്തിയ അഭിപ്രായപ്രകടനങ്ങളാണ് മറ്റൊരു ചര്‍ച്ചാവിഷയം. പിബി പ്രസ്താവനയിലൂടെ വിഎസിനെ തള്ളിപ്പറഞ്ഞെങ്കിലും കൂടുതല്‍ കടുത്ത നടപടിക്കായുള്ള സമര്‍ദം സെക്രട്ടേറിയറ്റിലുണ്ടാവും. ലീഗ് ബന്ധത്തിന്റെ കാര്യത്തില്‍ ഇ.പി. ജയരാജന്‍ നടത്തിയ പ്രസ്താവനയും വിമര്‍ശനവിധേയമാക്കാം. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും യോഗം ചര്‍ച്ച ചെയ്യും. അരുവിക്കര ഉപതിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ വിലയിരുത്തലും യോഗത്തിലുണ്ടാവും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















