പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു, 83.96 ശതമാനം വിജയം, 59 സ്കൂളുകളില്‍ 100 മേനി വിജയം, കോഴിക്കോടാണ് വിജയശതമാനം കൂടുതല്‍

പ്ലസ്ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് 12നു സെക്രട്ടേറിയറ്റ് പിആര്‍ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബാണു ഫലം പ്രഖ്യാപിച്ചത്. 83.96 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ഫലപ്രഖ്യാപനത്തിലെ പിഴവുകള്‍ ഒഴിവാക്കാന്‍ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങളില്‍ ഇരട്ടമൂല്യ നിര്‍ണയം നടത്തിയിരുന്നു.
കോഴിക്കോട്(87.5) ആണ് വിജയശതമാനം കൂടുതല്‍. പത്തനംതിട്ടയിലാണ്(76.17) കുറവ്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ വിജയശതമാനം വര്‍ധിച്ചു. 79.39 ശതമാനം ആണ് കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. 59 സ്‌കൂളുകള്‍ 100 ശതമാനം വിജയം സ്വന്തമാക്കി. ഇതില്‍ 9 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളാണ്. 10,839 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയ സ്‌കൂള്‍. 91.63 ആണ് വിഎച്ച്എസ്ഇയിലെ വിജയശതമാനം. വയനാട് ആണ് കൂടുതല്‍ പേര്‍ വിജയിച്ചത്. കുറവ് പത്തനംതിട്ടയിലും.
കഴിഞ്ഞ വര്‍ഷം 79.39 ആയിരുന്നു വിജയശതമാനം. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 4,46,000 വിദ്യാര്‍ഥികളും വൊക്കേഷണല്‍ വിഭാഗത്തില്‍ 35,000 വിദ്യാര്‍ഥികളുമാണു പരീക്ഷ എഴുതിയിരുന്നത്. www.kerala.gov.in, www.dhsekerala.gov.in, www.results.nic.in, www.keralaresults.nic.in, www.results.itschool.gov.in, www.prd.kerala.gov.in, www.cdit.org, www.examresults.kerala.gov.inഎന്നീ വെബ് സൈറ്റുകള്‍ വഴി പരീക്ഷ ഫലം അറിയാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















