നീണ്ടകരയില്‍ മിനിബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു

കൊല്ലം നീണ്ടകരയില്‍ മിനിബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റു. ആലുപ്പുഴ സ്വദേശി ബാബുവാണ് മരിച്ചത്. ഗുരുരമായി പരിക്കേറ്റ മറ്റൊരാള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മറ്റുള്ളവരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നു പുലര്‍ച്ചെ 4.30ന് ദേശീയപാതയില്‍ നീണ്ടകര ചീലാന്തിമുക്കിനു സമീപമായിരുന്നു അപകടം. ആലപ്പുഴ പുന്നപ്രയില്‍ നിന്നു മത്സ്യത്തൊഴിലാളികളുമായി കൊല്ലം വാടിയിലേക്കു വരികയായിരുന്ന മിനിബസിന്റെ പിറകുവശത്തെ ടയര്‍ പൊട്ടിത്തെറിച്ച് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരും ചേര്‍ന്നാണു പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















