നിയമസഭാ സമ്മേളനം ജൂണ്‍ എട്ടുമുതല്‍ ജൂലൈ 31 വരെ

നിയമസഭയുടെ ബജറ്റ് സമ്മേളനം ജൂണ്‍ എട്ടിനു വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോടു ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ജൂണ്‍ എട്ടുമുതല്‍ ജൂലൈ രണ്ടു വരെയും ജൂലൈ 20 മുതല്‍ 30 വരെയുമായി രണ്ടു ഘട്ടങ്ങളിലായാണു സഭാ സമ്മേളനം ചേരാന്‍ ശിപാര്‍ശ ചെയ്തിട്ടുള്ളതെന്നു മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.
ബജറ്റ് പാസാക്കുന്നതിനു മുന്നോടിയായുള്ള ചര്‍ച്ചകള്‍ നടക്കും. ജൂലൈ 30നകം ബജറ്റ് പാസാക്കേണ്ടതുണ്ട്. ബജറ്റ് അവതരിപ്പിച്ചില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ബജറ്റ് അവതരിപ്പിച്ചില്ലെന്ന പ്രതിപക്ഷത്തിന്റെ പരാതി ഗവര്‍ണര്‍ പോലും തള്ളിക്കളഞ്ഞതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















