ജൂണ്‍ 11 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാനത്ത് ജൂണ്‍ 11 മുതല്‍ സ്വകാര്യ ബസ്സുകള്‍ അനിശ്ചിതകാല സമരം നടത്താന്‍ തീരുമാനിച്ചു. ബസ്സുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുന്നില്ലെന്ന് ആരോപിച്ച് വിവിധ ബസ് ഉടമാ സംഘടനകളുടെ കൂട്ടായ്മയായ ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷനാണ് സമരം പ്രഖ്യാപിച്ചത്. പണിമുടക്കിന് മുന്നോടിയായി ജൂണ്‍ 4 ന് സെക്രേട്ടറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും. വ്യാഴാഴ്ച കോട്ടയത്ത് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി പ്രശ്‌നം ചര്‍ച്ച ചെയ്തിരുന്നു. മന്ത്രിയില്‍ നിന്ന് അനുകൂല നിലപാടുണ്ടാകാത്തതിനെ തുടര്‍ന്നാണ് ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചത്.
ദേശസാല്‍കൃത റൂട്ടുകളില്‍ ഓടുന്ന സ്വകാര്യ ബസ്സുകള്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. ഇതോടൊപ്പം ദേശസാല്‍കൃതമല്ലാത്ത റൂട്ടുകളിലും ഇപ്പോള്‍ പെര്‍മിറ്റ് പുതുക്കുന്നില്ലെന്ന് ബസ്സുടമകള്‍ ആരോപിക്കുന്നു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















