അരുവിക്കര ഉപതെരഞ്ഞെടുപ്പ്: സമയമാകുമ്പോള്‍ പ്രതികരിക്കാമെന്നു സുലേഖ

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ താന്‍ സ്ഥാനാര്‍ഥിയാകുമൊ എന്നതു സംബന്ധിച്ചു സമയമാകുമ്പോള്‍ പ്രതികരിക്കാമെന്നു ജി. കാര്‍ത്തികേയന്റെ ഭാര്യ സുലേഖ പറഞ്ഞു. കാര്‍ത്തികേയന്റെ ബന്ധുക്കള്‍തന്നെ സ്ഥാനാര്‍ഥിയാകണമെന്നില്ലെന്നും മികച്ച സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ പാര്‍ട്ടിക്കു സാധിക്കുമെന്നും അവര്‍ പറഞ്ഞു. കാര്‍ത്തികേയന്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടി ആരു മത്സരിച്ചാലും വിജയമുറപ്പാണെന്നും സുലേഖ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















