തിരുവഞ്ചൂര്‍ കൂട്ടക്കൊല: പ്രതിയുടെ വീടും മോഷ്ടിച്ച മൊബൈല്‍ ഫോണും കണ്ടെത്തി

നാടിനെ നടുക്കിയ തിരുവഞ്ചൂര്‍ കൂട്ടക്കൊലക്കേസില്‍ അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. പ്രതിയെ തേടി കോട്ടയത്തുനിന്നും ഉത്തര്‍പ്രദേശില്‍ എത്തിയ പോലീസ് സംഘം പ്രതിയുടെ വീട് കണ്ടെത്തി. കൊലപാതകത്തിനു ശേഷം ഇയാള്‍ മോഷ്ടിച്ച മൊബൈല്‍ ഫോണും പോലീസിന് ലഭിച്ചു. പാമ്പാടി സി.ഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് യു.പിയില്‍ എത്തിയത്.
ഗാസിയബാദിലാണ് പ്രതിയുടെ വീട്. നരേന്ദ്രന്‍ എന്നാണ് പ്രതിയുടെ യഥാര്‍ത്ഥ പേര്. ഇയാള്‍ കോട്ടയത്ത് ജോലിക്കുനിന്നിരുന്ന വീട്ടുടമയ്ക്ക് നല്‍കിയിരുന്ന വിലാസും മറ്റു വിവരങ്ങളും തെറ്റാണെന്നും പോലീസ് കണ്ടെത്തി. ബുധനാഴ്ച ഗാസിയാബാദ് നഗരത്തിലെ ചേരിയിലുള്ള വീട്ടില്‍ എത്തിയ നരേന്ദ്രന്‍ പോലീസ് എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മൂന്‍പ് ഇവിടെനിന്നും കടന്നുകളഞ്ഞിരുന്നു. പോലീസ് എത്തുമ്പോള്‍ ഇയാളുടെ വീട്ടുകാരും സ്ഥലത്തുണ്ടായിരുന്നില്ല. ഇയാള്‍ വീട്ടുടമയെ അറിയിച്ചപോലെ ഭാര്യയോ മക്കളോ ഇയാള്‍ക്കില്ലെന്നും പോലീസ് തിരിച്ചറിഞ്ഞു.
പാറമ്പുഴ മൂലേപ്പറമ്പില്‍ ലാലസന്‍, ഭാര്യ, മകള്‍ പ്രവീണ്‍ എന്നിവരെയാണ് കൊലപ്പെടുത്തിയത്. പ്രവീണിന്റെ മൊബൈല്‍ ഫോണും പ്രതി മോഷ്ടിച്ചിരുന്നു. ഇത് ചേരിയിലെ ഒരു വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. അതേസമയം, നരേന്ദ്രന്റെ മൊബൈല്‍ ബുധനാഴ്ച മുതല്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ശനിയാഴ്ച രാത്രിയാണ് നരേന്ദ്രന്‍ മൂന്നംഗ കുടുംബത്തെ ദാരുണമായി കൊലപ്പെടുത്തിയ ശേഷം നാടുവിട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















