പെരുമ്പാവൂരില്‍ അമ്മയും കുഞ്ഞിനെയും കഴുത്തറുത്തുകൊലപ്പെടുത്തിയ നിലയില്‍; മൃതദേഹം കാണപ്പെട്ടത് വയലില്‍

പെരുമ്പാവൂരില്‍ യുവതിയെയും മൂന്ന് വയസ് പ്രായം തോന്നിക്കുന്ന കുഞ്ഞിനെയും കഴുത്തറുക്ക് കൊലപ്പെടുത്തിയ നിലയില്‍ കാണപ്പെട്ടു. വെങ്ങോല പഞ്ചായത്തിലെ അല്ലപ്രക്കു സമീപം ഒര്‍ണയിലെ വയലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. രണ്ട് ദിവസത്തെ പഴക്കമുള്ള മൃതദേഹങ്ങളാണ് കണ്ടെത്തിയത്. യുവതിക്ക് 22 വയസോളം പ്രായം തോന്നിക്കുമെന്ന് പൊലീസ് പറഞ്ഞു.
ഒര്‍ണയില്‍ ചിറക്കുടി സി കെ ഇബ്രാഹിമിന്റെ വയലിലാണ് ഇന്ന് രാവിലെ 9.30 മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രാവിലെ റബര്‍ വെട്ടാന്‍ പോയ ഹസൈനാരാണ് മൃതദേഹങ്ങള്‍ ആദ്യം കാണുന്നത്. ഉടന്‍ തന്നെ പെരുമ്പാവൂര്‍ സി. ഐ മുഹമ്മദ് റിയാസിനെ വിവരം അറിയിക്കുകയായിരുന്നു. അമ്മയുടേതെന്ന് തോന്നിക്കുന്ന യുവതിയുടെ കാല്‍ ഭാഗം സമീപത്തെ തോട്ടിലേക്ക് നീണ്ടു കിടക്കുന്ന നിലയിലായിരുന്നു. എന്നാല്‍ മറ്റ് മുറിപ്പാടുകളൊന്നും ഇല്ല. എസ്‌ഐ വാണി കെ. ദാസിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി. തുടര്‍ന്ന് മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രിയിലേക്ക് മറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















