മന്ത്രി അനൂപ് ജേക്കബിനെതിരെ അന്വേഷണം നടക്കുന്നില്ലെന്നു ചെന്നിത്തല

മന്ത്രി അനൂപ് ജേക്കബിനെതിരേ അന്വേഷണം നടക്കുന്നില്ലെന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ജില്ലാ കണ്‍സ്യൂമര്‍ഫെഡ് നിയമനങ്ങള്‍ സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ സിമന്റസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ്ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള നല്കിയ പരാതിയില്‍ അന്വേഷണം നടത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി നിയമനങ്ങളില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് ഒരു മാസം മുന്‍പാണ് പിള്ള വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്കിയത്. പരാതി പരിഗണിച്ച് ഡയറക്ടര്‍ സ്‌പെഷല്‍ സെല്‍ എസ്പിമാരോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന്‍ ആവശ്യപ്പെട്ടു. മുന്‍പ് മുഖ്യമന്ത്രിക്ക് നല്കിയ കത്താണ് പിള്ള വിജിലന്‍സ് ഡയറക്ടര്‍ക്കും പരാതിയായി നല്കിയത്. അനൂപ് ജേക്കബിന് പുറമേ ധനമന്ത്രി കെ.എം.മാണിക്കെതിരേയും അഴിമതി ആരോപിച്ച് പിള്ള പരാതി നല്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















