ബ്രിട്ടനില്‍ മലയാളി യുവാവ് കാറപകടത്തില്‍ കൊല്ലപ്പെട്ടു; മരിച്ചത് എരുമേലി സ്വദേശിയുടെ മകന്‍

ബ്രിട്ടനില്‍ മലയാളി യുവാവ് കാറപകടത്തില്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്ക് ബ്രിട്ടനിലെ കാന്റര്‍ബറിയില്‍ നടന്ന അപകടത്തിലാണ് എരുമേലി സ്വദേശികളുടെ മകന്‍ കൊല്ലപ്പെട്ടത്.
കോട്ടയം എരുമേലിക്ക് സമീപം ഇടകടത്തി സ്വദേശിയായ സജി എന്നു വിളിക്കുന്ന തോമസിന്റെ മകന്‍ സ്‌റ്റെഫിന്‍ തോമസ് ആണ് ബുധനാഴ്ച പുലര്‍ച്ചെ ഉണ്ടായ അപകടത്തില്‍ മരിച്ചത്. അപകടകരമായ വിധം പാഞ്ഞെത്തിയ കാറാണ് അപകടം ഉണ്ടാക്കിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
മരിച്ച സ്‌റ്റെഫിനു രണ്ടു സഹോദരങ്ങള്‍ കൂടിയുണ്ട്. അപകടത്തിനു കാരണക്കാരനായ െ്രെഡവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്‌റ്റെഫിന്‍ അപകട സ്ഥലത്ത് വച്ച് തന്നെ മരണമടയുക ആയിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ആഴ്ച ലണ്ടനില്‍ മലയാളി കുടുംബം ഒന്നാകെ മരണത്തിനു കീഴടങ്ങിയ വാര്‍ത്തയുടെ ആഘാതം നിലയ്ക്കും മുന്നേ എത്തിയ മറ്റൊരു ദുരന്തമായി പരിണമിക്കുകയാണ് ഈ വാഹന അപകടവും. ബുല്ലോക്‌സ്‌ടോന്‍ ജംഗ്ഷനില്‍ എ 291 റോഡിലാണ് അപകടം നടന്നതെന്ന് പൊലീസ് അറിയിക്കുന്നു. സമീപവാസിയായ മലയാളി യുവാവ് അപകടം നടന്ന ഉടനെ സ്ഥലത്തെത്തിയാണ് സ്‌റ്റെഫിന്റെ കുടുംബത്തെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















