മലബാര്‍ സിമന്റസ് അഴിമതി: സിബിഐ അന്വേഷണം നിയമവശം പരിശോധിച്ച ശേഷമെന്ന് മുഖ്യമന്ത്രി

മലബാര്‍ സിമന്റസ് അഴിമതിയില്‍ സിബിഐ അന്വേഷണം വേണമെന്ന കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്റെ ആവശ്യത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തള്ളി. പാര്‍ട്ടി സര്‍ക്കാര്‍ ഏകോപന സമിതി യോഗത്തിലാണ് മുഖ്യമന്ത്രി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ സിബിഐ അന്വേഷണം എന്ന ആവശ്യം പരിഗണിക്കൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിലപാടിനെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പിന്തുണച്ചു.
കേസില്‍ മുന്‍പ് മുസ്‌ലിം ലീഗ് നേതാക്കള്‍ക്കെതിരേയും ആരോപണമുയര്‍ന്നിരുന്നുവെന്നും സിബിഐ അന്വേഷണം പ്രഖ്യാപിച്ചാല്‍ ഇക്കാര്യങ്ങളും അന്വേഷണ പരിധിയില്‍ കൊണ്ടുവരേണ്ടി വരുമെന്നും മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. എളമരം കരീമിനെതിരേ ഉയര്‍ന്നത് ഗുരുതര ആരോപണമാണെന്ന് സുധീരന്‍ യോഗത്തില്‍ നിലപാടെടുത്തു. എന്നാല്‍ മുഖ്യമന്ത്രി സിബിഐ അന്വേഷണത്തോട് അനുകൂലമായി പ്രതികരിച്ചില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















