ഇവരില്‍ ആരാകും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ? നിയമസഭാ തെരഞ്ഞെടുപ്പില്‍ ആന്റണിയെയോ സുധീരനെയോ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ ചര്‍ച്ച നടക്കുന്നതായി സൂചന

ഉമ്മന്‍ചാണ്ടിയെ പുറത്താക്കിയോ, അല്ലെങ്കില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.കെ ആന്റണിയെയോ കെപിസിസി പ്രസിഡന്റ് വിഎം സുധീരനയൊ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കും അഴിമതിയും രൂക്ഷമായ സാഹചര്യത്തിലാണ് ഗ്രൂപ്പില്ലാത്തവരും മികച്ച പ്രതിഛായള്ളവരുമായ ഇരുവരെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ കാരണം. സുധീരനും ആന്റണിയും സംസ്ഥാന ഭരണത്തിലെ അഴിമതിക്കെതിരെ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കി.
തല്‍ക്കാലം നേതൃമാറ്റം ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് വഷളാക്കേണ്ടതില്ലെന്ന് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഐ ഗ്രൂപ്പ് യോഗത്തില്‍ തീരുമാനിച്ചത് ഇതേ തുടര്‍ന്നാണ്. എന്നാല്‍ പ്രശ്‌നങ്ങള്‍ക്ക് തിരികൊളുത്തിയ രമേശിന് വലിയ നഷ്ടമാണ് ഉണ്ടായത്. ഇത്തവണയും അടുത്ത തവണയും മുഖ്യമന്ത്രി പദത്തിലെത്താനാകില്ല അദ്ദേഹത്തിന്. കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് നേതാക്കളുടെ കൂടിചേരലിന് ശേഷമാണ് പ്രമുഖരായ ഐ ഗ്രൂപ്പ് നേതാക്കള്‍ യോഗം ചേര്‍ന്നത്. കഴിഞ്ഞ ദിവസങ്ങളായി കോണ്‍ഗ്രസില്‍ അരങ്ങേറിയ സംഭവങ്ങളില്‍ ഗ്രൂപ്പിന് മേല്‍കൈ ലഭിച്ചിട്ടുണ്ടെന്ന് യോഗം വിലയിരുത്തി.
തല്‍ക്കാലം ഗ്രൂപ്പ് പോര് കെട്ടടങ്ങിയിട്ടുണ്ടെങ്കിലും ബാര്‍കോഴ സോളാര്‍ സമരങ്ങള്‍ മങ്ങലേല്‍പ്പിച്ച കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അടുത്ത തിരഞ്ഞെടുപ്പ് നേരിടണമെങ്കില്‍ സുധീരനൊ എകെ ആന്റണിയൊ അല്ലാതെ ഹൈക്കമാന്റിന്റെ മുന്നില്‍ മറ്റൊരു ഒപ്ഷനില്ല. സുധീരനെ കെപിസിസി പ്രസിഡന്റാക്കിയതോടെ വെട്ടിലായ കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍തിത്വത്തെ പിന്തുണയ്ക്കാനിടയില്ല. എകെ ആന്റണിയ്ക്കുനേരെ വ്യാപകമായ എതിര്‍പ്പ് വരാനിടയില്ലെങ്കിലും ഉമ്മന്‍ചാണ്ടിയ്ക്ക് അത് അത്ര രസിയ്ക്കില്ലെന്നു തീര്‍ച്ചയാണ്. ആന്റണിയൊ സുധീരനൊ ആരായാലും അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കേരളത്തിലെ കോണ്‍ഗ്രസില്‍ മറ്റൊരു പൊട്ടിത്തെറിക്ക് കാരണമായേക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















