ഇനി മുതല്‍ വധുവിന് പത്ത് പവന്‍ മതി, ശുപാര്‍ശയുമായി വനിതാ കമ്മിഷന്‍

വിവാഹം എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം എല്ലാവരും ഉറ്റുനോക്കുന്നത് പെണ്ണിന് സ്ത്രീധനം എത്ര കൊടുക്കുമെന്നാണ്. വിവാഹം ചെയ്യണമെങ്കില്‍ ആദ്യം വേണ്ടത് ക്യത്യമായ സ്ത്രീധനമാണെന്ന് പറയുന്നവരാണ് ഇന്ന് പലരും. എന്നാല്‍, പുതിയൊരു നിയമം നടപ്പിലാക്കാന്‍ ആവശ്യപ്പെട്ട് വനിത കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുകയാണ്. വിവാഹ വേദികളില്‍ വധു അണിയുന്ന സ്വര്‍ണം 10 പവനായി നിജപ്പെടുത്താന്‍ വേണ്ട നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതായി സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ കെ. സി. റോസക്കുട്ടി പറഞ്ഞു.
സപ്തസാര സാംസ്‌കാരിക സമിതിയുടെ വനിതാ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വധു 10 പവനില്‍ കൂടുതല്‍ സ്വര്‍ണം അണിയുകയാണെങ്കില്‍ അധിക സ്വര്‍ണം കൊടുത്തവരില്‍ നിന്നും വാങ്ങിയവരില്‍ നിന്നും കച്ചവടക്കാരില്‍ നിന്നും നികുതി ഈടാക്കാനും ശുപാര്‍ശയുണ്ട്. വിവാഹ വേദികളില്‍ കൂടുതല്‍ സ്വര്‍ണവും ആര്‍ഭാ!ടവും മൂലം വധുവിന്റെ ശരിയായ സൗന്ദര്യം ശ്രദ്ധിക്കാതെ പോകുന്നു. വീട്ടമ്മമാരായി കഴിയുന്ന ബിരുദ ബിരുദാനന്തര ബിരുദധാരികള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനുള്ള സഹായത്തിന് പദ്ധതി ആസൂത്രണം ചെയ്യുമെന്നും അവര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















