മാവോയിസ്റ്റാകുന്നത് കുറ്റകരമല്ല: ഹൈക്കോടതി

മാവോയിസ്റ്റാകുന്നതു കുറ്റകരമല്ലെന്ന് ഹൈക്കോടതി. മാവോയിസ്റ്റ് ആശയങ്ങള്‍ രാജ്യത്തിന്റെ ഭരണഘടനയുമായി സമരസപ്പെടുന്നില്ലെങ്കിലും അവ പിന്തുടരാനുള്ള അവകാശം സ്വാഭാവികാവകാശമാണ്. മാവോയിസ്റ്റ് ആണെന്നതുകൊണ്ടു മാത്രം ആരെയെങ്കിലും തടവിലാക്കാനാകില്ലെന്നും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടാല്‍ മാത്രമേ നടപടി സ്വീകരിക്കാനാകൂ എന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് വ്യക്തമാക്കി.
രാജ്യത്തെ വ്യവസ്ഥാപിതമായ നിയമസംവിധാനത്തിനെതിരേ പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ മാവോയിസ്റ്റ് പ്രവര്‍ത്തനം കുറ്റകരമാകൂ എന്നും ഹൈക്കോടതി പറഞ്ഞു. മാവോയിസ്റ്റുകളുടെ നിയമവിരുദ്ധ പ്രവര്‍ത്തനം തടയേണ്ടത് രാജ്യത്തിന്റെ ബാധ്യതയാണെങ്കിലും മാവോയിസ്റ്റുകളെ മൃഗങ്ങളെപ്പോലെ വേട്ടയാടുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ ശ്യാം ബാലകൃഷ്ണന്‍ എന്ന യുവാവിനെ തണ്ടര്‍ ബോള്‍ട്ട് കസ്റ്റഡിയില്‍ പീഡിപ്പിച്ച സംഭവത്തിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ്. ഹൈക്കോടതി മുന്‍ ജഡ്ജിയും കേരള സര്‍വീസ് ട്രിബ്യൂണല്‍ അധ്യക്ഷനുമായ ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായരുടെ മകനായ ശ്യാം ബാലകൃഷ്ണന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും രണ്ടു മാസത്തിനകം ഹര്‍ജിക്കാരന് 10,000 രൂപ കോടതിച്ചെലവ് നല്‍കാനും ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















