പാട്ടത്തിന് നല്‍കിയ സര്‍ക്കാര്‍ ഭൂമി തട്ടാന്‍ വ്യാജരേഖയുണ്ടാക്കി; ഭാസുരചന്ദ്രബാബുവിനെതിരെ അറസ്റ്റ് വാറണ്ട്

ഭൂമി തട്ടിപ്പ് കേസില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യമായ ഭാസുരേന്ദ്ര ബാബു ചാനലുകളില്‍ നിന്നും അപ്രത്യക്ഷമായി. മാദ്ധ്യമ പ്രവര്‍ത്തകനും ഇടത് സഹയാത്രികനുമായ ഭാസുരേന്ദ്ര ബാബുവിനെതില്‍ കോഴിക്കോട് വിജിലന്‍സ് കോടതിയാണ് തിങ്കളാഴ്ച അറസ്റ്റ് വാറണ്ടിറക്കിയത്.
കൃത്രിമ രേഖയുണ്ടാക്കി ഭൂമി കൈവശപ്പെടുത്തിയതിനായിരുന്നു അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എന്നാല്‍ ചാനലുകളില്‍ സ്ഥിരമായി ചര്‍ച്ചകള്‍ക്കെത്താറുള്ള ഭാസുരേന്ദ്ര ബാബു അറസ്റ്റ വാറണ്ട് വന്നതോടെ എവിടെയും പ്രത്യക്ഷപ്പെടാതെ നില്‍ക്കുകയാണ്. ചാനലുകളിലെത്തി അഴിമതിക്കെതിരെ വാതോരാതെ സംസാരിക്കുന്നയാളാണ് ഇപ്പോള്‍ കോടതി അറസ്റ്റിന് ഉത്തരവിട്ടതിനെ തുടര്‍ന്ന് പൊലീസ് അന്വേഷിക്കുന്ന ഭാസുരേന്ദ്ര ഭാബു. ഭൂമി തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ ഭാസുരേന്ദ്ര ബാബുവിനെതിരില്‍ കോഴിക്കോട് വിജിലന്‍സ് കോടതി പലതവണ സമന്‍സ് അയച്ചിരുന്നു. എന്നാല്‍ അപ്പോഴൊന്നും കോടതിയില്‍ ഹാജരാകാന്‍ തയ്യാറായിരുന്നില്ല. ഇതോടെയാണ് ഇപ്പോള്‍ വിജിലന്‍സ് കോടതി അറസ്റ്റ് വാറണ്ട് പുറത്തിറക്കിയത്.
എട്ട് വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കണ്ണൂര്‍ ശിവപുരം വില്ലേജിലെ ചിത്രവട്ടത്തുള്ള ഭാസുരേന്ദ്ര ബാബുവിന്റെ ഭാര്യയുടെ കുടുംബമായ കാവുങ്കര ഇല്ലത്തിന്റെ ഭൂമിയാണെന്ന് കാണിച്ച് റി.സര്‍വേ നമ്പര്‍ 12 ലെ 98 ഏക്കര്‍ ഭൂമി വ്യാജ രേഖയുണ്ടാക്കി തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് 2007ല്‍ വിജിലന്‍സ് ഈ സംഭവവുമായി ബന്ധപ്പെട്ട വില്ലേജ് ഓഫീസിലെ ഫയലുകള്‍ പരിശോധിച്ചപ്പോള്‍ ക്രമക്കേട് കണ്ടെത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വിജിലന്‍സ് കേസ് 10/2007 പ്രകാരം ഭാസുരേന്ദ്ര ബാബുവിനെ പ്രതി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എംപ്ലോയീസ് പ്രെവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ഉദ്യോഗസ്ഥനായിരുന്നു ആലപ്പുഴ സ്വദേശിയായ ഭാസുരേന്ദ്ര ബാബു.
നേരത്തെ പാട്ടത്തിന് നല്‍കിയിരുന്ന സാര്‍ക്കാര്‍ ഭൂമി ബാസുരേന്ദ്ര ബാബുവിന്റെ ഭാര്യ കുടുംബത്തിനു വേണ്ടി കൃത്രിമ രേഖ ഉണ്ടാക്കുകയായിരുന്നുവെന്ന് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനായി ഉന്നത ഉദ്യേഗസ്ഥ തലത്തിലുള്ള ഇടപെടലുകള്‍ ഉണ്ടായിരുന്നു. ബാസുരേന്ദ്ര ബാബുവിനെ കൂടാതെ തട്ടിപ്പിന് നേരിട്ട് കൂട്ടു നിന്ന വേറെയും ഉദ്യോഗസ്ഥരെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
ലാന്‍ഡ് ഡ്രിബ്യൂണല്‍ ഡെപ്യൂട്ടി കളക്ടര്‍ സുലോചന, ശിവപുരം മുന്‍ വില്ലേജ് ഓഫീസര്‍ എന്‍ ശ്രീധരന്‍, ലാന്‍ഡ് ഡ്രൈബ്യൂണല്‍ റവന്യു ഇന്‍സ്‌പെക്ടര്‍ എ.ഇ മാധവ നമ്പൂതിരി, അഭിഭാഷകനായ കാഞ്ഞാട് ബളാര്‍ സ്വദേശി അഡ്വ.ബെന്നി എബ്രഹാം , മട്ടന്നൂരിലെ ആധാരം എഴുത്തുകാരന്‍ ശ്രീധരന്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. റിസര്‍വെ പ്രകാരം മിച്ച ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതിനിടയിലായിരുന്നു അഭിഭാഷകന്റെ സഹായത്തോടെ ഭൂമി തട്ടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















