യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിനിടെ കോഴിക്കോട്ട് രഹസ്യ ഗ്രൂപ്പ് യോഗം

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിനിടെ കോഴിക്കോട്ട് ഐ ഗ്രൂപ്പ് നേതാക്കള്‍ രഹസ്യ യോഗം ചേര്‍ന്നു. സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്ററുകളില്‍ നിന്ന് ഐ ഗ്രൂപ്പ് നേതാക്കളുടെയും എ ഗ്രൂപ്പിലെ ഒരു വിഭാഗത്തെയും പൂര്‍ണമായി ഒഴിവാക്കിയെന്നാണ് ഇവരുടെ പരാതി. സംസ്ഥാന സമ്മേളനം ഉമ്മന്‍ ചാണ്ടി വിഭാഗം ഹൈജാക്ക് ചെയ്‌തെന്നും ഐ ഗ്രൂപ്പിന് പരാതിയുണ്ട്. കെപിസിസി സെക്രട്ടറിമാരായ കെ.പ്രവീണ്‍കുമാര്‍, കെ.ജയന്ത് എന്നിവരുടെ നേതൃത്വത്തില്‍ പ്രവീണിന്റെ വീട്ടിലാണ് യോഗം നടന്നത്.
സംസ്ഥാന സമ്മേളനത്തിന്റെ നടത്തിപ്പിലും ഐ ഗ്രൂപ്പിനും എ ഗ്രൂപ്പിലെ ഒരു വിഭാഗത്തിനും പരാതിയുണ്ട്. മുതിര്‍ന്ന നേതാക്കളായ വയലാര്‍ രവി, എ.കെ.ആന്റണി, കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍, രമേശ് ചെന്നിത്തല എന്നിവരെയും പോസ്റ്ററുകളില്‍ നിന്ന് ഒഴിവാക്കിയെന്ന് ആരോപണമുണ്ട്. ഇതിനെതിരേ ഹൈക്കമാന്‍ഡിനും കെപിസിസി പ്രസിഡന്റിനും പരാതി നല്കാനും യോഗം തീരുമാനിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















