ആരോപണങ്ങള്‍ക്കു പിന്നില്‍ എം.ഐ. ഷാനവാസ്: ടി. സിദ്ദിഖ്

തനിക്കെതിെര നടക്കുന്ന ആരോപണങ്ങള്‍ക്കു പിന്നില്‍ എം.ഐ. ഷാനവാസ് എംപിയാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി. സിദ്ദിഖ് ഫെയ്‌സ്ബുക് പോസ്റ്റില്‍ ആരോപിച്ചു. തനിക്കെതിെര മുന്‍ ഭാര്യ പരാതി നല്‍കിയത് ഗൂഢാലോചനയുടെ ഭാഗമാണ്. നസീമയെയും മക്കളുെടയും ആക്രമിച്ച് ആ കുറ്റം തന്റെ മേല്‍ കെട്ടിവയ്ക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ട്.
നസീമയ്ക്കു പൊലീസ് സംരക്ഷണം നല്‍കണമെന്നും ഗൂഢാലോചന അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയാണ് സിദ്ദിഖ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഷാനവാസ് അടക്കമുള്ളവരാണ് തനിക്കെതിരായ നീക്കത്തിനു പിന്നിലെന്നതിനു തെളിവുണ്ടെന്ന് ടി.സിദ്ദിഖ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















