പ്രതിഷേധം ശക്തമായി; വാളയാറില്‍ ടോള്‍പിരിവ് നിര്‍ത്തിവെച്ചു

വിവിധ രാഷ്ര്ടീയ പാര്‍ട്ടികളുടെയും ടോള്‍ വിരുദ്ധ സമിതിയുടേയും പ്രതിഷേധത്തെ തുടര്‍ന്ന് വാളയാര്‍വടക്കഞ്ചേരി നാലുവരിപാതയിലെ ടോള്‍ പിരിവ് നിര്‍ത്തിവച്ചു. വാളയാര്‍ വട്ടപ്പാറയ്ക്കു സമീപമുള്ള പാമ്പാംപള്ളം ടോള്‍ പ്ലാസയിലാണ് പിരിവ് നടന്നിരുന്നത്. ഇന്നു രാവിലെ മുതല്‍ പിരിവ് നിര്‍ത്തിവെച്ചു.
വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ തുടങ്ങിയ ടോള്‍ പിരിവ് ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് നിര്‍ത്തിയത്. പ്രശ്‌നം പരിഹരിക്കാനായി കളക്ടറുടെ നേതൃത്വത്തില്‍ ഇന്നു ചര്‍ച്ച നടക്കും. വൈകുന്നേരം മൂന്നിന് കളക്ടറേറ്റിലാണ് യോഗം. വെള്ളിയാഴ്ച രാവിലെ മുതല്‍ ടോള്‍ പിരിക്കാന്‍ വാളയാര്‍ ടോള്‍വെയ്‌സ് െ്രെപവറ്റ് ലിമിറ്റഡ് നോട്ടീസ് പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ പാതയുടെ പണി തീരാതെ ടോള്‍ പിരിക്കുന്നു എന്ന് ആരോപിച്ച് പ്രതിഷേധം ഉയരുകയായിരുന്നു.
വാളയാര്‍ മുതല്‍ വടക്കഞ്ചേരിവരെയുള്ള 54 കിലോമീറ്റര്‍പാതയില്‍ വാളയാര്‍ മുതല്‍ ചന്ദ്രനഗര്‍വരെയും കാഴ്ചപ്പറമ്പു മുതല്‍ മംഗലംപാലം വരെയുള്ള 46 കിലോമീറ്റര്‍ പാത കണക്കാക്കിയാണ് ടോള്‍ പിരിവ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















