ഹൈക്കോടതി വിധിയില്‍ ആശങ്കയില്‍ സര്‍ക്കാര്‍: മാവോയിസ്റ്റ് അനുകൂലികള്‍ക്ക് എതിരായ കേസുകള്‍ ഇല്ലാതാകും

മാവോവാദിയാകുന്നതു കൊണ്ടുമാത്രം ഒരാള്‍കുറ്റവാളിയാകില്ലെന്ന ഹൈക്കോടതിയുടെ സുപ്രധാനവിധി വന്നതോടെ കേരളത്തില്‍ ദശകങ്ങളായി നക്‌സല്‍ പ്രവര്‍്ത്തകരോടും മാവോയിസ്റ്റുകളോടും കാണിക്കുന്ന സമീപനത്തില്‍ മാറ്റം വരുത്താന്‍ പൊലീസും ഭരണകൂടവും നിര്‍ബന്ധിതരായിരിക്കുകയാണെന്നു നിയമവിദഗ്ദ്ധര്‍.
ഭീകരവിരുദ്ധനിയമത്തിന്റെ മറപറ്റി നിരവധി പേരെയാണ് മാവോയിസ്റ്റുകളായി ചിത്രീകരിച്ച് സര്‍ക്കാര്‍ സ്ഥിരമായി പീഡിപ്പിച്ചുവരുന്നത്. പലരുടേയും ഫോണ്‍കോളുകളും യാത്രയും മറ്റും പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. എവിടെയെന്തു പ്രശനമുണ്ടായാലും, അതിവിപ്ലവ ആദര്‍ശത്തെ മനസാ വരിച്ചവരെ തേടി പൊലീസ് എത്തുന്നു.
ഒരു ആശയത്തെ ഇഷ്ടപ്പെട്ടതിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടുവരുന്നവര്‍ക്ക് വന്‍ ആശ്വാസമാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി പുറപ്പെടുവിച്ച സുപ്രധാന വിധിയെന്നാണ് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതുപ്രകാരം മാവോയിസ്റ്റ് അനുകൂലിയെന്ന പേരില്‍ പൊലീസ് എടുത്ത ഭൂരിഭാഗം കേസുകളും ഇല്ലാതാകും. ഈ സാഹചര്യത്തില്‍ കൂടിയാണ് ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കോടതിയുടെ വിധി നിലനില്‍ക്കുകയാണെങ്കില്‍ ഇപ്പോള്‍ പിടിയിലായ മാവോയിസ്റ്റ് നേതാക്കള്‍ക്കും അത് വലിയൊരു ആശ്വാസമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നാല്പതുവര്‍ഷങ്ങള്‍ക്കു ശേഷം പിടിയിലായ മുരളി കണ്ണമ്പിള്ളിക്ക് എതിരായി ഒരു കേസ് പോലും ചാര്‍ജ് ചെയ്യാനോ കസ്റ്റഡിയില്‍ വയ്ക്കാനോ വിധിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് കഴിയില്ല. മുരളി ഏതെങ്കിലുമൊരു മാവോയിസ്റ്റ് അക്രമണക്കേസില്‍ പ്രതിയാണെന്ന് ഇതുവരെ തെളിയിക്കാന്‍ സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികള്‍ക്കായിട്ടില്ല.
മാവോയിസ്റ്റായതിന്റെ പേരില്‍ മാത്രം ഭീകരവിരുദ്ധനിയമം ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്കും ഈ വിധി ഒരാശ്വാസം തന്നെയാണ്. കേരളത്തിലെ മാവോയിസ്റ്റ് നേതാക്കളായ രൂപേഷിന്റേയും ഭാര്യ ഷൈനയുടേയും കേസുകളിലും സമാനമായ അവസ്ഥ നിലനില്‍ക്കുന്നുണ്ട്. നിലമ്പൂരിലെ ട്രെയിനിന്റെ ബ്രേക്ക് കേബിള്‍ മുറിച്ചുമാറ്റിയ കേസിലും സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നടന്ന മാവോയിസ്റ്റ് അക്രമങ്ങളുടേയും മുഖ്യസൂത്രധാരനെന്ന കുറ്റം രൂപേഷില്‍ പൊലീസ് ആരോപിക്കുമ്പോഴും അതിനൊന്നും വേണ്ടത്ര തെളിവ് അവരുടെ പക്കലില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















